29 C
Trivandrum
Friday, April 25, 2025

ഐ.എസ്.ഐ. ഏജൻ്റായ യുവതിയുടെ ഹണി ട്രാപ്പിൽ കുടുങ്ങി, രഹസ്യവിവരങ്ങൾ കൈമാറി; പ്രതി അറസ്റ്റിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

ഫിറോസാബാദ്: പാകിസ്താന്‍ ഇൻ്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്‌.ഐ. ഏജൻ്റിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കേസില്‍ ഫിറോസാബാദിലെ ഓര്‍ഡ്‌നന്‍സ് ഫാക്ടറി ജീവനക്കാരനായ രവീന്ദ്ര കുമാർ അറസ്റ്റിൽ. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാകിസ്താനി ഇൻ്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്‌.ഐയിലെ ഏജൻ്റായ യുവതിയുടെ ഹണി ട്രാപ്പില്‍ അകപ്പെട്ടതിന് പിന്നാലെയാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയത്.

അന്വേഷണസംഘം രവീന്ദ്ര കുമാറിനെ ലഖ്‌നൗവിലെ എ.ടി.എസ്. ആസ്ഥാനത്ത് വിളിച്ചുവരുത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് യു.പി. എ.ടി.എസ്. എ.ഡി.ജി.പി. നിലാബ്ജ ചൗധരി പറഞ്ഞു. ഇയാള്‍ വിവിധ രേഖകള്‍ യുവതിക്ക് കൈമാറിയതായാണ് വിവരം. ഐ.എസ്‌.ഐ. ഏജൻ്റായ ‘നേഹ’ എന്ന യുവതിക്കാണ് ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്.

രവീന്ദ്ര കുമാര്‍ എന്നയാള്‍ ഒരു പാക് ഏജൻ്റിന് രഹസ്യ വിവരങ്ങള്‍ കൈമാറിയതായി എ.ടി.എസിനും മറ്റ് അന്വേഷണഏജന്‍സികള്‍ക്കും വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ രവീന്ദ്ര കുമാറിനെ ആദ്യം ആഗ്ര യൂണിറ്റാണ് ചോദ്യം ചെയ്തത്. പിന്നാലെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തു. നേഹ എന്ന യുവതിക്ക് ഇയാള്‍ വിവരങ്ങള്‍ കൈമാറിയതായി തെളിഞ്ഞിട്ടുണ്ട്.

വിവിധ ഘട്ടങ്ങളിലായി ഇയാള്‍ വിവരങ്ങള്‍ കൈമാറിയതായി ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ജോലി ചെയ്യുന്ന ഓര്‍ഡ്‌നന്‍സ് ഫാക്ടറിയിലെ ദൈനംദിന പ്രൊഡക്ഷന്‍ റിപ്പോര്‍ട്ട്, സ്‌റ്റോര്‍ റസീപ്റ്റുകള്‍, സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ എന്നിവയെല്ലാം കൈമാറി.

Recent Articles

Related Articles

Special

Enable Notifications OK No thanks