29 C
Trivandrum
Tuesday, December 9, 2025

ആയുധം ഉപേക്ഷിച്ച് കുർദുകൾ; 40 വർഷത്തെ സായുധ പോരാട്ടത്തിന് വിരാമം

Follow the FOURTH PILLAR LIVE channel on WhatsApp 

ബാഗ്ദാദ്: 1984 മുതൽ ആരംഭിച്ച തുർക്കിയുമായുള്ള നാലു പതിറ്റാണ്ട് നീണ്ട സായുധ പോരാട്ടത്തിന് വിരാമമിട്ട് കുർദിഷ് വർക്കേഴ്‌സ് പാർട്ടി (പി.കെ.കെ.) . ജൂലൈ 11ന് ഇറാഖിലെ സുലൈമാനിയയിൽ നടന്ന ഒരു ചടങ്ങിൽ പി.കെ.കെ. അംഗങ്ങൾ തങ്ങളുടെ ആയുധങ്ങൾ പ്രതീകാത്മകമായി അഗ്നിക്കിരയാക്കി.

തുർക്കി പ്രസിഡൻ്റ് ഉർദുഗാൻ ഈ നടപടിയെ ‘തുർക്കിയുടെ ചരിത്രത്തിലെ പുതിയൊരു അധ്യായം’ എന്നാണ് വിശേഷിപ്പിച്ചു. തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിൽ കുർദിഷ് സ്വയംഭരണത്തിനായി 1984 മുതൽ സായുധ പോരാട്ടം നടത്തിവരികയാണ് പി.കെ.കെ. എന്ന സംഘടന. തുർക്കി, യൂറോപ്യൻ യൂണിയൻ, അമേരിക്ക എന്നീ രാജ്യങ്ങൾ പി.കെ.കെയെ ഭീകരസംഘടനയായിയാണ് കണക്കാക്കുന്നത്.

2025 മെയ് മാസത്തിൽ തന്നെ പി.കെ.കെ. അവരുടെ സായുധ വിഭാഗം പിരിച്ചുവിടാനും ആയുധങ്ങൾ ഉപേക്ഷിക്കാനും തീരുമാനിച്ചിരുന്നു. 1999 മുതൽ ഇസ്താംബൂളിനടുത്തുള്ള ഇംറാലി ദ്വീപിൽ തടവിലുള്ള പി.കെ.കെ. നേതാവ് അബ്ദുള്ള ഒകലാൻ ഫെബ്രുവരിയിൽ തൻ്റെ സംഘടനയോട് സമാധാനപരമായ രാഷ്ട്രീയ മാർഗങ്ങൾ സ്വീകരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്നാണ് ഈ തീരുമാനം. സായുധ സമരത്തിൻ്റെ ഘട്ടത്തിൽ നിന്ന് ജനാധിപത്യ രാഷ്ട്രീയത്തിൻ്റെയും നിയമത്തിൻ്റെയും ഘട്ടത്തിലേക്കുള്ള സ്വമേധയ ഉള്ള മാറ്റം എന്നാണ് ഒകലാൻ ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

Recent Articles

Related Articles

Special

Enable Notifications OK No thanks