വീണ്ടും മോദി സ്തുതിയുമായി തരൂര്‍; മോദി കരിസ്മാറ്റിക് ലീഡര്‍, ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു

Follow the FOURTH PILLAR LIVE channel on WhatsApp 

ലണ്ടൻ: വിദേശത്തു വെച്ച് മോദി സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് എം..പി. ശശി തരൂര്‍ രംഗത്ത്. ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നും ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന് കീഴിലാണ് ഇത് സംഭവിക്കുന്നതെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2047ലെ ഇന്ത്യ എന്ന വിഷയത്തില്‍ ലണ്ടനില്‍ സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് തരൂര്‍ ബി.ജെ.പി. സര്‍ക്കാരിനെ വാനോളം പുകഴ്ത്തിയത്. കോണ്‍ഗ്രസിൻ്റെ ഇടത് നയസമീപനങ്ങളില്‍ നിന്ന് ഇന്ത്യ മാറിയെന്നും ഉദാരവത്കരണത്തിലേക്കും ആഗോളവത്കരണത്തിലേക്കുമുള്ള മാറ്റം ഗുണകരമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

78 വര്‍ഷത്തിനിടെ രാജ്യത്തിൻ്റെ അടിസ്ഥാന നയങ്ങള്‍ മാറിയെന്ന് തരൂർ അഭിപ്രയപെട്ടു. വിദേശ നയത്തിലും രാഷ്ട്രീയത്തിലും അത് പ്രതിഫലിക്കുന്നുവെന്നും, ശക്തമായ ദേശീയതയാണ് ബി.ജെ.പി. സര്‍ക്കാരിന് കീഴില്‍ ഉള്ളതെന്നും തരൂർ പറഞ്ഞു. കേന്ദ്രീകൃത ഭരണത്തില്‍ ബി.ജെ.പി. വിശ്വസിക്കുന്നുവെന്നും അതിൻ്റെ നേട്ടങ്ങള്‍ കാണാനുമുണ്ടെന്ന് തരൂർ അഭിപ്രായപ്പെട്ടു. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ രാജ്യം ഏറെ മുന്നോട്ട്പോയി എന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Recent Articles

Related Articles

Special