29 C
Trivandrum
Sunday, January 25, 2026

ആർ.എസ്.എസ്. നേതാവ് സി.സദാനന്ദന്‍ രാജ്യസഭയിലേക്ക്, രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: മുതിര്‍ന്ന ബി.ജെ.പി. -ആർ.എസ്.എസ്. നേതാവായ സി.സദാനന്ദന്‍ രാജ്യസഭയിലേക്ക്. രാഷ്ട്രപതിയാണ് സദാനന്ദനെ രാജ്യസഭയിക്ക് നോമിനേറ്റ് ചെയ്‌യുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതിയുടെ ഓഫീസ് പുറപ്പെടുവിച്ചു. 4 പേരുടങ്ങുന്ന നോമിനേറ്റഡ് അംഗങ്ങളുടെ പട്ടികയിലാണ് സദാനന്ദനും ഉള്‍പ്പെട്ടിരിക്കുന്നത്.

ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ സി.സദാനന്ദന്‍ രാഷ്ട്രീയ ആക്രമണങ്ങളുടെ ഇരകൂടിയാണ്. 1994ല്‍ നടന്ന ആക്രണത്തില്‍ ഇദ്ദേഹത്തിൻ്റെ 2 കാലുകളും രാഷ്ട്രീയ എതിരാളികൾ വെട്ടിമാറ്റപ്പെട്ടിരുന്നു. സി.പി.എം. പ്രവര്‍ത്തകര്‍ ഉൾപ്പടെ പ്രതികളായ കേസില്‍ 8 പേര്‍ക്ക് 7 വര്‍ഷത്തെ കഠിന തടവ് ശിക്ഷയും ലഭിച്ചിരുന്നു.

സുരേഷ് ഗോപി അംഗമായിരുന്ന നോമിനേറ്റഡ് രാജ്യസഭാ സീറ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇതിലേക്കാണ് സി.സദാനന്ദനെ പരിഗണിച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ച് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള നാമനിര്‍ദേശം കൂടിയാണ്. ബി.ജെ.പി. സ്ഥാനാര്‍ഥിയായി നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മത്സരിച്ചിട്ടുള്ള സി.സദാനന്ദൻ്റേത്.

മുന്‍ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മുന്‍ അംബാസഡറുമാണ് പട്ടികയിലെ ശ്രിംഗ്ല. മറ്റൊരു നോമിനേഷനായ പ്രമുഖ അഭിഭാഷകനായ ഉജ്ജ്വല്‍ നികം മുംബൈ ഭീകരാക്രമണ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ ലോക്സഭാ സീറ്റില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു ഇദ്ദേഹം. ഡല്‍ഹി സര്‍വകലാശാലയിലെ ഗാര്‍ഗി കോളേജിലെ മുന്‍ ചരിത്ര അസോസിയേറ്റ് പ്രൊഫസറാണ് മറ്റൊരു പേരുകാരിയായ ഡോ.മീനാക്ഷി ജെയിന്‍.

Recent Articles

Related Articles

Special

Enable Notifications OK No thanks