പാരിസ്: പാരിസ് ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഒന്നാമത്. 88.16 മീറ്ററാണ് എറിഞ്ഞത്. ആദ്യ ത്രോയിലാണ് നീരജ് ഇത്രയും ദൂരം കണ്ടെത്തിയത്. ജർമനിയുടെ ജൂലിയൻ വെബ്ബർ (87.88 മീറ്റർ) രണ്ടാമതെത്തി. സീസണിലെ ഡയമണ്ട് ലീഗിൽ ആദ്യമായിട്ടാണ് നീരജ് ഒന്നാം സ്ഥാനം നേടുന്നത്. സീസണിൽ രണ്ടാമത്തെ...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ.) നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) 538 കോടി രൂപ നൽകണമെന്ന് ബോംബെ ഹൈക്കോടതി. ഇതു സംബന്ധിച്ച് ആർബിട്രൽ ട്രൈബ്യൂണലിൻ്റെ വിധി ബോംബെ ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ബി.സി.സി.ഐ. നൽകിയ അപ്പീൽ തള്ളികൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ...
ലോര്‍ഡ്സ്: പടിക്കൽ കലമുടയ്ക്കുന്നവർ എന്ന മുദ്ര പതിഞ്ഞവരാണ് ദക്ഷിണാഫ്രിക്കക്കാർ. ക്രിക്കറ്റിൻ്റെ മെക്കയായ ലോർഡ്സിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ഇന്നിങ്സ് കഴിഞ്ഞപ്പോഴും ചരിത്രം ആവർത്തിക്കുകയാണെന്നു തോന്നി. എന്നാൽ തൻ്റെ ക്യാപ്റ്റൻ തെംബ...
അഹമ്മദാബാദ്: 18 വിരാട് കോഹ്ലിയുടെ ഭാഗ്യനമ്പരായി. ഐ.പി.എല്ലിൽ 18ാം സീസൺ കളിക്കാനിറങ്ങുമ്പോള്‍ ഒരു ലക്ഷ്യം മാത്രമേ 18ാം നമ്പരുകാരനായ വിരാട് കോഹ്ലിയെന്ന ഇതിഹാസതാരത്തിന് ഉണ്ടായിരുന്നുള്ളൂ. ഒരു ഐ.പി.എല്‍. കിരീടം സ്വന്തമാക്കുക. ലോകകപ്പും ചാമ്പ്യന്‍സ്...
മുംബൈ: രോഹിത് ശർമ്മയും വിരാട് കോഹ്ലിയും പടിയിറങ്ങിയ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തലമുറമാറ്റം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍....
ദോഹ: ദോഹ ഡയമണ്ട് ലീഗിലെ ജാവലിനിൽ കരിയറിലാദ്യമായി 90 മീറ്റർ ദൂരം താണ്ടിയിട്ടും നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം മാത്രം. ആദ്യമായി തന്നെ 90 മീറ്റർ കടന്ന ജർമൻ താരം ജൂലിയൻ വെബർ...
മുംബൈ: ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിൻ്റെ പശ്ചാത്തലത്തില്‍ ഇടയ്ക്ക് നിര്‍ത്തിവെച്ച ഐ.പി.എല്‍. മത്സരങ്ങള്‍ മെയ് 17ന് പുനരാരംഭിക്കും. തിങ്കളാഴ്ച രാത്രി ബി.സി.സി.ഐ. ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സര്‍ക്കാരുമായും സുരക്ഷാ ഏജന്‍സികളുമായും നടത്തിയ...
ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചാണ് താരം വിരമിക്കൽ വിവരം പ്രഖ്യാപിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ...
മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അപ്രതീക്ഷിതമായാണ് വിരമിക്കുന്ന കാര്യം രോഹിത് അറിയിച്ചത്. നേരത്തേ ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് രോഹിത്തിനെ നീക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.'ഞാന്‍ ടെസ്റ്റ്...
കോട്ടയം: ഒളിമ്പിക്സിലടക്കം ഇന്ത്യക്ക് 150ലേറെ ഷൂട്ടിങ് മെഡലുകൾ നേടിത്തന്ന പരിശീലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ.സണ്ണി തോമസ് (85) അന്തരിച്ചു. കോട്ടയം ഉഴവൂരിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ്...
ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്നു മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ പേര് നീക്കാൻ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്.സി.എ.). ഹൈദരാബാദ് സ്‌റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിൽ നിന്ന് അസ്ഹറിൻ്റെ...
ന്യൂഡല്‍ഹി: 2025-26 വര്‍ഷത്തെ ബി.സി.സി.ഐയുടെ വാര്‍ഷികക്കരാര്‍ പട്ടിക പുറത്തുവിട്ടു. പട്ടികയിൽ 7 പേര് പുതുമുഖങ്ങളാണ്. കളിക്കാരെ എ പ്ലസ്, എ, ബി, സി എന്നിങ്ങനെ 4 വിഭാഗങ്ങളിലായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലി,...
പോച്ചഫ്സ്ട്രൂം: സ്വർണനേട്ടത്തോടെ 2025 സീസണിന് ഗംഭീര തുടക്കം കുറിച്ച് ജാവലിൻ താരം നീരജ് ചോപ്ര. ദക്ഷിണാഫ്രിക്കയിലെ പോച്ചഫ്സ്ട്രൂമില്‍ നടന്ന പോച്ച് ഇന്‍വിറ്റേഷണല്‍ മത്സരങ്ങളിൽ 84.52 മീറ്റർ എറിഞ്ഞ് താരം സ്വര്‍ണം നേടി. ദക്ഷിണാഫ്രിക്കയുടെ...
ലൗസേൻ (സ്വിറ്റ്സർലൻഡ്): 2028ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തി. പുരുഷന്മാര്ക്കും വനിതകള്‍ക്കും വെവ്വേറെ ടൂര്‍ണമെൻ്റുകള്‍ നടത്തും. ഇരുവിഭാഗങ്ങളിലും 6 വീതം ടീമുകള്‍ക്ക് പങ്കെടുക്കാമെന്നും സംഘാടകര്‍ അറിയിച്ചു. ടി20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍. അന്താരാഷ്ട്ര...