ന്യൂയോർക്ക്: നീലച്ചിത്ര നടി സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതരബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം നൽകിയെന്ന ഹഷ് മണി കേസിൽ നിയുക്ത യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിനു ന്യൂയോർക്ക് കോടതി ഔപചാരികമായി ശിക്ഷ വിധിച്ചു. നിരുപാധികം വിട്ടയയ്ക്കലാണു ട്രംപിനു വിധിച്ച ‘ശിക്ഷ’.ഫലത്തിൽ ട്രംപ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചെങ്കിലും ജയിൽ ശിക്ഷയുടെയോ പിഴയുടെയോ ഭീഷണിയില്ലാതെ ട്രംപിനു...
ഫ്ലോറിഡ: ഫോർട്ട് ലോഡർഡെയ്ൽ-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജെറ്റ് ബ്ലൂ വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച രാത്രി 11.10നാണ് വിമാനം ലാൻഡ് ചെയ്തത്.ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്.കെന്നഡി...
കാഠ്മണ്ഡു: നേപ്പാളില്‍ ചൊവ്വാഴ്ച രാവിലെ 6.35ന് വന്‍ ഭൂകമ്പം. ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ചലനം തിബറ്റന്‍ അതിര്‍ത്തിക്കരികെയാണ് ഉണ്ടായത്. ഇതിൻ്റെ തുടർച്ചയായി അസമിലും ബിഹാറിലും പശ്ചിമബംഗാളിലും ഡല്‍ഹിയിലും ചെറുചലനങ്ങള്‍ അനുഭവപ്പെട്ടു. ബംഗ്ലാദേശ്,...
ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചു. ലിബറൽ പാര്‍ട്ടിയുടെ നേതൃസ്ഥാനം രാജിവെക്കുന്നതായും അദ്ദേഹം അറിയിച്ചു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും ട്രൂഡോ വ്യക്തമാക്കി. പാര്‍ട്ടിയിലെ ആഭ്യന്തര...
വാഷിങ്ങ്ടൺ: രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിക്കുന്ന 19 വ്യക്തികളുടെ പേരുകൾ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ഫുട്ബോൾ സൂപ്പർ താരം ലയണൽ മെസിയാണ് പട്ടികയിൽ...
ബെയ്ജിങ്: ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന. മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന സിആർ450 പ്രോട്ടോടൈപ്പാണ് പുറത്തിറക്കിയത്. നേരത്തേയിറക്കിയ സിആർ400 മോഡലായിരുന്നു ഇതുവരെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍....
സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാ വേലിയിലിടിച്ചുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 179 പേര്‍ മരിച്ചു. 2 പേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചത്.ബാങ്കോക്കില്‍ നിന്ന് 181...
ഡമാസ്‌കസ്: സിറിയയിൽ ബഷർ അൽ അസദിന്റെ ഭരണത്തിന് അവസാനമായി. തലസ്ഥാന നഗരമായ ഡമാസ്‌കസ് വിമതസേന പിടിച്ചെുത്തു. ഭരണം കൈമാറാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി ഘാസി അൽ ജലാലി വ്യക്തമാക്കി.വിമതർ തലസ്ഥാനത്തേക്കു പ്രവേശിച്ചതോടെ പ്രസിഡൻറ് അസദ്...
വത്തിക്കാൻ സിറ്റി: മലയാളിയായ മാർ ജോർജ് ജേക്കബ് കൂവക്കാട് അടക്കം 21 പേരെ കർദിനാൾമാരായി ഫ്രാൻസിസ് മാർപാപ്പ അഭിഷേകം ചെയ്തു. വത്തിക്കാനിലെ സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന പ്രാർഥനാ നിർഭരമായചടങ്ങിൽ ഓരോ കർദിനാളിനേയും...
പാരിസ്: ഫ്രാൻസിൽ മിഷേൽ ബാർണിയറുടെ നേതൃത്വത്തിലുള്ള സർക്കാർ അവിശ്വസാ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് നിലംപതിച്ചു. അധികാരമേറ്റെടുത്ത് 3 മാസത്തിനുള്ളിലാണ് സർക്കാർ വീണത്. 1958ൽ രാജ്യത്തിന്റെ അഞ്ചാം റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം ഒരു പ്രധാനമന്ത്രിയുടെ ഏറ്റവും കുറഞ്ഞ...
ന്യൂയോർക്ക്: യുഎസിലെ മിനസോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ഹെൽത്ത് കെയറിന്റെ സി.ഇ.ഒ. ബ്രയൻ തോംസണെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തി. അമേരിക്കൻ സമയം ബുധനാഴ്ച രാവിലെ 6.45 ന് ന്യൂയോർക്ക് ഹിൽട്ടൺ ഹോട്ടലിന് സമീപത്തുവച്ചായിരുന്നു...
വത്തിക്കാൻ സിറ്റി: ലോകത്തെ ഭരിക്കേണ്ടത് സമാധാനമാണെന്നും അതിനായി പ്രയത്‌നിക്കണമെന്നും ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ നടന്ന സർവമത സമ്മേളനം ആഹ്വാനംചെയ്തു. മാനവികതയുടെ ഏകത്വവും സാഹോദര്യവുമാണ് അതിനാവശ്യമെന്നും സമ്മേളനം ഓർമ്മിപ്പിച്ചു.സമ്മേളനത്തിൽ ശ്രീനാരായണ ഗുരുവിന്റെ ജീവിതവും...
വാഷിങ്ടൻ: ഡോളറിനെതിരെ നീങ്ങിയാൽ ബ്രിക്‌സ് രാജ്യങ്ങൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് നിയുക്ത യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. പുതിയ കറൻസി സൃഷ്ടിക്കുകയോ മറ്റു കറൻസികളെ ബ്രിക്‌സ് രാജ്യങ്ങൾ പിന്തുണക്കുകയോ ചെയ്യരുതെന്നും...