ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു ഇറാനിയൻ കപ്പൽ കൂടി യു.എസ്. പിടിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ: ഒരു ഇറാനിയൻ കപ്പൽ കൂടി യു.എസ്. പിടിച്ചെടുത്തു. ഇന്ത്യൻ മഹാസുമുദ്രത്തിൽവെച്ച് മെജസ്റ്റിക് എക്‌സ് എന്ന എണ്ണ ടാങ്കറാണ് പിടികൂടിയത്. യു.എസ്. പ്രതിരോധ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കപ്പൽ പിടിച്ചെടുത്തതിൻ്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

‘ഇറാനു സാമ്പത്തിക സഹായം നൽകുന്ന, നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കപ്പലുകളെ കണ്ടെത്തി പിടിച്ചെടുക്കാൻ ഞങ്ങൾ ആഗോള തലത്തിൽ നാവിക പ്രവർത്തനങ്ങൾ തുടരും. അവർ എവിടെ പ്രവർത്തിച്ചാലും ഞങ്ങളുടെ നടപടികൾ ഉണ്ടാകും’ യു.എസ്. പ്രതിരോധ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

ഹോർമുസ് കടലിടുക്കിൽ ഇറാൻ 3 ചരക്ക് കപ്പലുകളെ ബുധനാഴ്ച ആക്രമിക്കുകയും അതിൽ രണ്ടെണ്ണം പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് യു.എസിന്‍റെ നടപടി.

ഷിപ്പ് ട്രാക്കിങ് ഡാറ്റ അനുസരിച്ച്, ഈ കപ്പൽ ശ്രീലങ്കയ്ക്കും ഇൻഡൊനീഷ്യക്കും ഇടയിൽവെച്ചാണ് പിടിച്ചെടുത്തതെന്നാണ് കാണിക്കുന്നത്. നേരത്തെ അമേരിക്കൻ സൈന്യം ടിഫാനി എന്ന ഇറാനിയൻ എണ്ണ ടാങ്കർ പിടിച്ചെടുത്തിരുന്നു. ഇതേ മേഖലയിൽനിന്ന് തന്നെയാണ് ടിഫാനിയും പിടികൂടിയത്. ഈ കപ്പൽ ചൈനയിലേക്കാണ് പോയിരുന്നത്.

Recent Articles

Related Articles

Special