വയനാട് ഫണ്ട്: 11 നേതാക്കളെ സസ്പെൻഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

Follow the FOURTH PILLAR LIVE channel on WhatsApp 

വയനാട്: വയനാട് ദുരിതാശ്വാസ ഫണ്ട് പിരിവിൽ വീഴ്ച വീഴ്ചവരുത്തിയ നിയോജകമണ്ഡലം പ്രസിഡൻ്റുമാർക്കെതിരെ യൂത്ത് കോൺഗ്രസിൽ കടുത്ത നടപടി. 11 നിയോജകമണ്ഡലം പ്രസിഡൻ്റുമാരെ സംസ്ഥാന നേതൃത്വം നടപടിയുടെ ഭാഗമായി സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

50,000 രൂപ എങ്കിലും പിരിച്ചു നൽകാത്തവർക്കെതിരെയാണ് നേതൃത്വത്തിൻ്റെ നടപടി. പെരിന്തൽമണ്ണ, തിരൂരങ്ങാടി, തിരൂർ, താനൂർ, ചേലക്കര, ചെങ്ങന്നൂർ, കഴക്കൂട്ടം, കാട്ടക്കട, കോവളം, വട്ടിയൂർക്കാവ് നിയോജകമണ്ഡലം പ്രസിഡൻ്റ്മാർക്ക് എതിരെയാണ് നടപടി എടുത്തിരിക്കുന്നത്.

എന്നാൽ സംസ്ഥാന നേതൃത്വത്തെ ചോദ്യം ചെയ്തതിനാണ് തങ്ങൾക്കെതിരെ നടപടിയെടുത്തത് എന്നാണ് നടപടി നേരിട്ടവരിൽ ചിലരുടെ അവകാശവാദം.

COMMENT

Recent Articles

Related Articles

Special