Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ വിട്ടുനിന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അമിത് ഷാ പങ്കെടുത്ത ഓഫീസ് ഉദ്ഘാടനത്തിലും ബി.ജെ.പിയുടെ പൊതുയോഗത്തിലും കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയില്ല.
കോട്ടയത്ത് മറ്റൊരു പരിപാടിയുണ്ടായതിനാൽ പങ്കെടുക്കില്ലെന്ന് അമിത്ഷായെ അറിയിച്ചിരുന്നുവെന്നാണ് സുരേഷ് ഗോപിയുടെ ഓഫീസിൻ്റെ വിശദീകരണം. കേരളത്തിൽ നിന്നുള്ള ആദ്യ ബി.ജെ.പി. ലോക്സഭാ അംഗം സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തിനെത്താത്തിൽ പ്രവർത്തകർക്കിടയിൽ ശക്തമായ വികാരമുണ്ട്.
























