Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കുമെന്ന പ്രവചനവുമായി എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ.എസ്.മാധവൻ. 140ല്‍ 75 സീറ്റുകള്‍ എൽ.ഡി.എഫ്. നേടുമെന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. യു.ഡി.എഫിന് 65 സീറ്റുകള്‍ ലഭിക്കുമ്പോൾ എൻ.ഡി.എ. സംപൂജ്യരാവുമെന്നാണ് മാധവന്റെ പക്ഷം.
മലപ്പുറവും എറണാകുളവും യു.ഡി.എഫ്. കോട്ടകളായി തുടരുമെങ്കിലും കണ്ണൂർ, തൃശ്ശൂർ, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ വൻ മുന്നേറ്റം നടത്തി എൽ.ഡി.എഫ്. അധികാരം നിലനിർത്തും. വയനാട് ജില്ലയിലെ 3 സീറ്റും യു.ഡി.എഫ്. തൂത്തുവാരും. കോട്ടയം, ആലപ്പുഴ, കാസറഗോഡ് ജില്ലകളിൽ ഇഞ്ചോടിഞ്ച് മത്സരമാണെന്നും മാധവൻ വിലയിരുത്തുന്നു.
2021ലും മാധവന്‍ പ്രവചനം നടത്തിയിരുന്നു. എല്‍.ഡി.എഫ്. 80 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമായിരുന്നു പറഞ്ഞത്. യു.ഡി.എഫ്. 59 സീറ്റുകളും ട്വന്റി 20 ഒരു സീറ്റും നേടുമെന്നായിരുന്നു പ്രവചിച്ചത്. ബി.ജെ.പിക്ക് സീറ്റുകളൊന്നും ലഭിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.



















