Follow the FOURTH PILLAR LIVE channel on WhatsApp
കോട്ടയം: കേരളാ സർവകലാശാലയിലെ എസ്.എഫ്.ഐ. സമരത്തിനെതിരേ ഓർത്തഡോക്സ് സഭ രംഗത്ത്. നടന്നത് സമരമല്ല കോപ്രായമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ പ്രതികരിച്ചു. ആൺപെൺ വ്യത്യാസമില്ലാത്ത സമരത്തിൽ ദുഃഖം തോന്നിയെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.
കോട്ടയത്ത് പഴയ സെമിനാരിയിൽ വെച്ച് എം.ഡി. സ്കൂളിൻ്റെ സ്ഥാപകസ്മൃതി സംഗമത്തിൽ വെച്ചായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ എസ്.എഫ്.ഐ. സമരത്തെ തള്ളിപ്പറഞ്ഞത്.
സർക്കാരിൻ്റെ പല നയങ്ങൾക്കെതിരേയും നേരത്തെ ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു. അതിന് സമാനമായിത്തന്നെയാണ് എസ്.എഫ്.ഐ. സമരത്തേയും ഓർത്തഡോക്സ് സഭാധ്യക്ഷൻ വിമർശിച്ച് രംഗത്തെത്തിയത്.























