29 C
Trivandrum
Tuesday, March 25, 2025

മരണത്തിലും സാകിയ ജഫ്രിയെ അവഗണിച്ച് കോൺഗ്രസ്; അനുശോചനം പോലുമില്ല

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യക്കെതിരെ ശബ്ദമുയർത്തിയ ധീരവനിത സാകിയ ജഫ്രിയെ അനുസ്മരിക്കാൻ പോലും തയ്യാറാവാതെ അവഗണിച്ച് കോൺഗ്രസ് നേതൃത്വം. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ സംഘപരിവാർ അക്രമികൾ ചുട്ടെരിച്ച മുൻ കോൺഗ്രസ് എം.പി. എഹ്സാൻ ജഫ്രിയുടെ ഭാര്യയായ സാകിയ കലാപത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടത്തിയ പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടം ഇന്ത്യൻ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ്. 2002 ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി നടന്ന ഗുൽബർഗ് കൂട്ടക്കൊലയെ അതിജീവിച്ച വ്യക്തികൂടിയാണ് സാകിയ ജഫ്രി.

ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി. നേതാക്കൾക്ക്‌ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ക്ലീൻ ചിറ്റ് നൽകിയപ്പോൾ അതിനെ ചോദ്യം ചെയ്ത്‌ കോടതിയെ സമീപിച്ചതും ഇതേ സാകിയ ജഫ്രിയായിരുന്നു. എന്നാൽ സംഘപരിവാറിനെതിരെ രാഷ്ട്രീയ യുദ്ധം നയിച്ച സാകിയ ജഫ്രിയുടെ മരണത്തിൽ അനുസ്മരണം നടത്താൻ പോലും കോൺഗ്രസ് നേതൃത്വം തയ്യറായില്ല.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സമൂഹമാധ്യമ പ്രൊഫലുകൾ ആദരാഞ്ജലി കുറിപ്പുപോലും പങ്കുവെച്ചില്ല. ഗുജറാത്ത് കോൺഗ്രസിന്റെ ഔദ്യോഗിക പേജിലും അനുസ്മരണമില്ല എന്നതാണ് ആശ്ചര്യകാര്യമായ വസ്തുത. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ മരണത്തിൽ അനുശോചിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കളും സാകിയ ജ്രാഫിയുടെ മരണമറിഞ്ഞ മട്ടില്ല.

സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks