29 C
Trivandrum
Thursday, February 6, 2025

എം.ടിക്ക് മരണാനന്തരം പദ്മവിഭൂഷൺ

ന്യൂഡൽഹി: മലയാളത്തിന്റെ പ്രിയസാഹിത്യകാരന്‍ എം.ടി.വാസുദേവൻ നായർക്ക് പദ്മവിഭൂഷണ്‍ പുരസ്‌കാരം. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കുക. പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ജോസ് ചാക്കോ പെരിയപുറത്തിന്‌ പദ്മഭൂഷണ്‍ നല്‍കി രാജ്യം ആദരിക്കും. പദ്മഭൂഷണ്‍ പുരസ്‌കാരവും (2005) ജ്ഞാനപീഠവും നല്‍കി രാജ്യം ആദരിച്ചിട്ടുള്ള എം.ടി. കഴിഞ്ഞ ഡിസംബര്‍ 25നാണ് വിടവാങ്ങിയത്.

Follow the FOURTH PILLAR LIVE channel on WhatsApp 

മലയാളികളായ ഡോ.ജോസ് ചാക്കോ പെരിയപുറത്തിനും ഒളിമ്പ്യന്‍ പി.ആര്‍.ശ്രീജേഷിനും സിനിമ താരവും നര്‍ത്തകിയുമായ ശോഭനയ്ക്കും പദ്മഭൂഷണ്‍ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ചലച്ചിത്ര താരമെന്ന നിലയിലാണ് ശോഭനയ്ക്ക് പദ്മഭൂഷണ്‍ ലഭിച്ചിരിക്കുന്നത്. മലയാളി ഫുട്‌ബോള്‍ താരം ഐ.എം.വിജയന്‍, സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി എന്നിവര്‍ക്ക് പദ്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

ആകെ 7 പേര്‍ക്കാണ് പദ്മവിഭൂഷണ്‍. 19 പേര്‍ക്ക് പദ്മഭൂഷണും 113 പേര്‍ക്ക് പദ്മശ്രീയുമുണ്ട്. സുസുകി സ്ഥാപകന്‍ ഒസാമു സുസുകിക്ക് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി(മരണാനന്തരം), തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണ, തമിഴ്‌നടന്‍ അജിത് എന്നിവര്‍ക്ക് പദ്മഭൂഷണും പ്രഖ്യാപിച്ചു. മുന്‍ ക്രിക്കറ്റ് താരം ആര്‍.അശ്വിന്‍, ഗായകന്‍ അരിജിത്ത് സിങ് എന്നിവര്‍ക്ക് പദ്മശ്രീയും ലഭിച്ചു.

പദ്മവിഭൂഷണ്‍ പുരസ്‌കാരങ്ങൾ

    • ഡി നാഗേശ്വര്‍ റെഡ്ഡി- തെലങ്കാന
    • ജസ്റ്റിസ് റിട്ട. ജഗദീഷ് സിങ് ഖേഹര്‍- ചണ്ഡിഗഢ്
    • കുമുദിനി രജനീകാന്ത് ലാഖിയ- ഗുജറാത്ത്
    • ലക്ഷ്മിനാരായണ സുബ്രഹ്മണ്യം- കര്‍ണാടക
    • എം.ടി.വാസുദേവന്‍ നായര്‍(മരണാനന്തരം)- കേരളം
    • ഒസാമു സുസുക്കി- ജപ്പാന്‍
    • ശാരദ സിന്‍ഹ- ബിഹാര്‍

പദ്മഭൂഷൺ പുരസ്കാരങ്ങൾ

    • സൂര്യ പ്രകാശ്- സാഹിത്യം, ജേണലിസം- കര്‍ണാടക
    • അനന്ത്നാഗ്- കല- കര്‍ണാടക
    • ബിബേക് ദേബ്റോയ്(മരണാനന്തര ബഹുമതി)- സാഹിത്യം, വിദ്യാഭ്യാസം- ഡല്‍ഹി
    • ജതിന്‍ ഗോസ്വാമി- കല- അസം
    • ജോസ് ചാക്കോ പെരിയപ്പുറം -ആരോഗ്യം- കേരളം
    • കൈലാഷ് നാഥ് ദീക്ഷിത്- പുരാവസ്തുഗവേഷണം- ഡല്‍ഹി
    • മനോഹര്‍ ജോഷി (മരണാനന്തര ബഹുമതി)- പൊതുപ്രവര്‍ത്തനം- മഹാരാഷ്ട്ര
    • നല്ലി കുപ്പുസ്വാമി ചെട്ടി- വ്യവസായം- തമിഴ്നാട്
    • നന്ദമൂരി ബാലകൃഷ്ണ- സിനിമ- ആന്ധ്രപ്രദേശ്
    • പി.ആര്‍.ശ്രീജേഷ്- കായികം- കേരളം
    • പങ്കജ് പട്ടേല്‍- വ്യവസായം- ഗുജറാത്ത്
    • പങ്കജ് ഉദ്ദാസ് (മരണാനന്തരം)- കല- ആന്ധ്രാപ്രദേശ്
    • രാംബഹദൂര്‍ റായ്- സാഹിത്യം, വിദ്യാഭ്യാസം, ജേര്‍ണലിസം- ഉത്തര്‍പ്രദേശ്
    • സാധ്വി റിതംബര -സാമൂഹിക പ്രവര്‍ത്തനം- ഉത്തര്‍പ്രദേശ്
    • എസ്.അജിത്ത് കുമാര്‍- കല- തമിഴ്നാട്
    • ശേഖര്‍ കപൂര്‍- കല- മഹാരാഷ്ട്ര
    • ശോഭന ചന്ദ്രകുമാര്‍- കല- തമിഴ്നാട്
    • സുശീല്‍ കുമാര്‍ മോദി (മരണാനന്തരം)- പൊതുപ്രവര്‍ത്തനം- ബിഹാര്‍
    • വിനോദ് ധാം- സയന്‍സ്,എന്‍ജിനീയറിങ്- യു.എസ്.എ.

Recent Articles

Related Articles

Special

Enable Notifications OK No thanks