29 C
Trivandrum
Wednesday, July 16, 2025

കർണാടകത്തിൽ ഗവർണറെ മാറ്റി മുഖ്യമന്ത്രി ചാൻസലറായി

Follow the FOURTH PILLAR LIVE channel on WhatsApp 

ബംഗളൂരു: കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുറന്ന യുദ്ധത്തിലേക്ക്. കർണാടക സംസ്ഥാന ഗ്രാമീണ പഞ്ചായത്ത് രാജ് സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണർ താവർചന്ദ് ഗെലോട്ടിനെ നീക്കാൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സർവകലാശാലയുടെ പുതിയ ചാൻസലർ.

സർവകലാശാലയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് മന്ത്രിസഭ ഈ തീരുമാനമെടുത്തതെന്ന് നിയമ-പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ.പാട്ടീൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഗുജറാത്ത് പോലുള്ള മറ്റ് സംസ്ഥാനങ്ങളിൽ വരുത്തിയ സമാന മാറ്റങ്ങളുടെ മാതൃകയാണ് ഇവിടെ പിന്തുടർന്നതെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ട് കർണാടക സംസ്ഥാന ഗ്രാമവികസന പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ 2024ന്റെ കരടിന് സെപ്റ്റംബറിൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുകയാണ്.

Recent Articles

Related Articles

Special

Enable Notifications OK No thanks