29 C
Trivandrum
Thursday, June 19, 2025

ഹൈക്കോടതി വിധി റദ്ദാക്കി; ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീംകോടതി ശരിവെച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ഭരണകാലത്ത് നടപ്പാക്കിയ 2004ലെ ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീംകോടതി ശരിവച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

വിവിധ മദ്രസ മാനേജര്‍മാരുടേയും അധ്യാപകരുടേയും സംഘടനകളും മറ്റും നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. നിയമം മതനിരപേക്ഷല്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി വിധി. ഹൈക്കോടതി വിധി നടപ്പാക്കുന്നത് ഏപ്രില്‍ അഞ്ചിന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

മദ്രസകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടംവഹിക്കാന്‍ ബോര്‍ഡുകളെ ശക്തിപ്പെടുത്താനാണ് 2004ല്‍ മുലായം സിങ് യാദവ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് നിയമം കൊണ്ടുവന്നത്. അറബി, ഉറുദു, പേര്‍ഷ്യന്‍, ഇസ്ലാമിക പഠനം, തത്ത്വശാസ്ത്രം, ബോര്‍ഡ് പറയുന്ന മറ്റുവിഷയങ്ങള്‍ എന്നിവയെ മദ്രസ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തുകയുംചെയ്തു.

എന്നാല്‍, നിയമം ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞാണ് ഹൈക്കോടതി ഇത് റദ്ദാക്കിയത്. ഭരണഘടനയിലെ തുല്യത, ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, വിദ്യാഭ്യാസ അവകാശം എന്നിവയ്ക്കും യു.ജി.സി. നിയമത്തിനുമെതിരാണ് യു.പി. സര്‍ക്കാരിന്റെ നിയമമെന്ന് ഹൈക്കോടതി പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks