Follow the FOURTH PILLAR LIVE channel on WhatsApp
ചണ്ഡിഗഢ്: രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഡിസംബറില്‍ നടക്കും. ഇത് വിജയിച്ചാല്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ ട്രെയിന്‍ ട്രാക്കിലിറക്കാനാണ് പദ്ധതി.
ഹരിയാണയിലെ ജിങ്-സോനാപത് റൂട്ടിലാകും ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തുക. പെരമ്പൂര്‍ ഇന്റഗ്രല്‍ ഫാക്ടറിയിലാണ് നിര്‍മിച്ചത്. 35 എണ്ണം കൂടി നിര്‍മിക്കാനും പദ്ധതിയുണ്ട്.
ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനായി എന്‍ജിന്റെ മുകളില്‍ 40,000 ലിറ്റര്‍വരെ ശേഷിയുള്ള വെള്ളത്തിന്റെ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ടാങ്കിനോട് ചേര്‍ന്നുള്ള ഉപകരണത്തിലൂടെ അന്തരീക്ഷ വായുവില്‍ നിന്ന് ശേഖരിക്കുന്ന ഓക്സിജനുമായി ഹൈഡ്രജന്‍ സംയോജിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക.
കൂടുതലായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിക്കാന്‍ ലിഥിയം ബാറ്ററിയുമുണ്ടാവും. ജര്‍മനി, സ്വീഡന്‍, ചൈന, എന്നീ രാജ്യങ്ങളില്‍ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്.