29 C
Trivandrum
Friday, July 11, 2025

2 വിമാനദുരന്തങ്ങൾ, രക്ഷപ്പെട്ട 2 പേർ; അവിശ്വസനീയ സാമ്യതയായി ഇരുവരുടെയും സീറ്റ് നമ്പർ 11 എ

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: 100ലധികം ജീവന്‍ പൊലിഞ്ഞ രണ്ട് വിമാനദുരന്തങ്ങള്‍. അവയില്‍നിന്ന് രക്ഷപ്പെട്ട 2 പേര്‍. അവര്‍ ഇരുന്നിരുന്ന സീറ്റുകള്‍ക്കാകട്ടെ ഒരേ നമ്പര്‍ -11 എ. അഹമ്മദാബാദ് വിമാനദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷ് 11 എ സീറ്റിലെ യാത്രക്കാരനായിരുന്നു. ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 242 പേരുണ്ടായിരുന്ന വിമാനം അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെട്ട ഏക വ്യക്തിയും ഈ ബ്രിട്ടീഷ് പൗരനാണ്.

27 കൊല്ലം മുന്‍പ് 146 യാത്രക്കാരുമായി പുറപ്പെട്ട തായ് വിമാനം തകര്‍ന്നുവീണപ്പോള്‍ രക്ഷപ്പെട്ട യാത്രക്കാരില്‍ ഒരാള്‍ ഇരുന്നിരുന്ന സീറ്റിൻ്റെ നമ്പറും 11 എ ആയിരുന്നു. തായ് നടനും ഗായകനുമായ റുവാങ്‌സാക് ലൊയ്ചുസാക് ആയിരുന്നു ആ യാത്രക്കാരന്‍. അന്ന് 20 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. 1998 ഡിസംബര്‍ 11നായിരുന്നു റുവാങ്‌സാക് സഞ്ചരിച്ച തായ് എയര്‍വേയ്‌സിൻ്റെ ടി.ജി. 261 വിമാനം അപകടത്തില്‍പ്പെട്ടത്.

വിശ്വാസ് കുമാര്‍ രക്ഷപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ തൻ്റെയും അദ്ദേഹത്തിൻ്റെയും സീറ്റ് നമ്പറുകളിലെ സാമ്യത കണ്ട് അമ്പരന്നുപോയെന്ന് റുവാങ്‌സാക് പറഞ്ഞു. ‘ഇന്ത്യയിലെ ഒരു വിമാനദുരന്തത്തിലെ അതിജീവിച്ചയാള്‍. അദ്ദേഹവും എൻ്റേതിന് സമാനമായ സീറ്റിലായിരുന്നു ഇരുന്നത് -11 എ’ – റുവാങ്‌സാക് ഫേസ്ബുക്കില്‍ കുറിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks