സിനിമാ പോസ്റ്ററുകൾ തോറ്റു; ‘മാസ്’ ആയി കാക്കനാട്ടെ സ‍ർക്കാര്‍ സ്കൂൾ പ്രവേശന പോസ്റ്ററുകൾ

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: സ്കൂൾ പ്രവേശന കാലം കടുത്ത മത്സരത്തിൻ്റേതാകുമ്പോൾ, വേറിട്ട വഴികളിലൂടെ ശ്രദ്ധ നേടുകയാണ് കാക്കനാട് എം.എ.എ.എം. ഗവ. എൽ.പി. സ്കൂൾ. സിനിമാപോസ്റ്ററുകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ അധ്യാപകർ പുറത്തിറക്കിയ പ്രവേശന പരസ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

യുവതലമുറയ്ക്കിടയിൽ വലിയ തരംഗമായ ‘വാഴ-2’ എന്ന സിനിമയുടെ ശൈലിയിൽ ‘വാാ… അഡ്മിഷൻ എടുക്കാം’എന്ന പോസ്റ്ററാണ് ഇതിലൊന്ന്. കൂടാതെ, ‘ആട്’ സിനിമയിലെ ഷാജി പാപ്പനെയും സംഘത്തെയും ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള രണ്ടാമത്തെ പോസ്റ്ററും വൈറലായി. ‘കത്തിച്ച് വിട് പാപ്പാ’.. കാക്കനാട് എം.എ.എ.എം. ഗവ. എൽ.പി. സ്കൂളിലേക്ക്’ എന്ന തലക്കെട്ടോടെയുള്ള ഈ പരസ്യം ഇതിനോടകംതന്നെ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

സ്കൂളിലെ അധ്യാപകരുടെ ക്രിയാത്മകമായ ആശയത്തിൽനിന്നാണ് ഈ പരസ്യങ്ങൾ പിറന്നത്. പരമ്പരാഗതമായ രീതികളിൽനിന്ന് മാറി, രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ താല്പര്യം തോന്നുന്ന രീതിയിൽ പ്രവേശന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് അധ്യാപകർ ശ്രമിക്കുന്നത്.

Recent Articles

Related Articles

Special