Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രൻ്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മുന്നോട്ടുള്ള യാത്രയിൽ കേരളം മുഴുവൻ ഒപ്പമുണ്ടാകുമെന്ന് രാമചന്ദ്രൻ്റെ കുടുംബാംഗങ്ങൾക്ക് അദ്ദേഹം ഉറപ്പു നൽകി.
രാമചന്ദ്രൻ്റെ ഭാര്യ ഷീല, മകൾ ആരതി, മകൻ അരവിന്ദ്, മരുമക്കളായ ശരത്, വിനീത എന്നിവരെയും കൊച്ചുമക്കളായ ദ്രുപദിനേയും, കേദാറിനേയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ധനമന്ത്രി കെ.എൻ.ബാലഗോപാൽ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്.
കശ്മീരിൽ വിനോദയാത്രയ്ക്കു പോയ രാമചന്ദ്രൻ, ചൊവ്വാഴ്ചയാണ് മകളുടെയും കൊച്ചുമക്കളുടെയും മുന്നിൽവെച്ച് ഭീകരരുടെ വെടിയേറ്റു മരിച്ചത്. ആക്രമണത്തിൽ രാമചന്ദ്രൻ അടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിൻ്റെ സംസ്കാര ചടങ്ങുകൾ നടത്തിയത്.