കല്പറ്റ: പഞ്ചാരക്കൊല്ലിയിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കടുവയുടെ വയറ്റിൽ നിന്നും വസ്ത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കൂടാതെ രണ്ട് കമ്മലുകളും തലമുടിയും ലഭിച്ചു. കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയ രാധയുടേതാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
നരഭോജി കടുവ തന്നെയാണ് ചത്തതെന്ന് ഇതിലൂടെ ഒരിക്കൽക്കൂടി ഉറപ്പിച്ചു. കടുവയുടെ കഴുത്തിൽ ആഴമേറിയ 4 മുറിവുകളുണ്ട്. ഇതാണ് മരണ കാരണം.
ശരീരത്തിൽ ലോഹപാടുകൾ ഒന്നുമില്ലെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ അറിയിച്ചു. വനം വകുപ്പിന്റെ ഡാറ്റബേസിൽ ഉള്ള കടുവയല്ല ചത്തത്. മറ്റൊരു കടുവയുമായി ഉൾക്കാട്ടിൽ വെച്ച് നടന്ന ഏട്ടുമുറ്റലിലാണ് പരുക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 6.30 നാണ് ഒരു വീടിന്റെ അരികില്‍നിന്നാണ് കടുവയുടെ ജഡം കണ്ടെത്തിയത്.