ആലപ്പുഴ: സി.പി.എം. വിട്ട് ബി.ജെ.പിയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് അംഗം ബിപിൻ സി.ബാബുവിനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി സി.പി.എം. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൂറുമാറ്റ നിയമപ്രകാരം ബിപിന് ജില്ലാ പഞ്ചായത്ത് അംഗമായി തുടരാൻ അർഹതയില്ലെന്നാണ് സി.പി.എം. വാദം.
Follow the FOURTH PILLAR LIVE channel on WhatsApp
കൃഷ്ണപുരം ഡിവിഷനിൽ നിന്ന് സി.പി.എം. സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്തിലേക്കു വിജയിച്ച ബിപിൻ പാർട്ടി മാറിയിട്ടും അംഗമായി തുടരുകയാണ്. നവംബർ 30നാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പിയിൽ ചേർന്നതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെയ്ക്കുമെന്ന് ബിപിൻ പ്രഖ്യാപിച്ചിരുന്നുവെങ്കിലും വാക്കുപാലിച്ചിരുന്നില്ല.