തിരുവനന്തപുരം: കിഴക്കേക്കോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. കേരള ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി ഉല്ലാസ് (42) ആണ് മരിച്ചത്.
കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിനു സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി. ബസിനും സ്വകാര്യ ബസിനും ഇടയിൽ പെട്ട് ഞെരുങ്ങിയായിരുന്നു മരണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടമുണ്ടാകുന്നത്.
സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് ഉല്ലാസ് അപകടത്തില്‍ പെട്ടത്. പൊലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് ബസ് ഡ്രൈവര്‍മാരെയും ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉല്ലാസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.