കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് കോട്ടൂളിയില്‍ വെച്ചാണ് സംഭവം.
Follow the FOURTH PILLAR LIVE channel on WhatsApp
ബാലസംഘത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു. മുമ്പിലുള്ള എസ്‌കോര്‍ട്ട് വാഹനം കടന്ന് പോയതിനിടയിലേക്കാണ് ബസ് കയറിയത്. അശ്രദ്ധമായും അപകടമായും വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ രാജേഷിനെതിരെ കേസ് എടുത്തിട്ടുണ്ട്.
ദിവസങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്തുവെച്ച് ദിവസം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടിരുന്നു. റോഡ് മുറിച്ചുകടന്ന സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാനായി എസ്‌കോര്‍ട്ട് വാഹനം ബ്രേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് 6.30-ഓടെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവും എസ്‌കോര്‍ട്ട് വാഹനങ്ങളും ആംബുലന്‍സും അടക്കം അഞ്ചു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ ബസ് അലക്ഷ്യമായി ഓടിച്ചുകയറ്റിയ സംഭവം. തിരുവനന്തപുരത്ത് നടന്ന അപകടത്തില്‍ ആര്‍ക്കും പരിക്കില്ലാത്തതിനാലും വാഹനങ്ങള്‍ക്കു കാര്യമായ കേടുപാടില്ലാത്തതിനാലും കേസ് വേണ്ടെന്ന നിലപാടിലാണ് പൊലീസ്. വാഹനയാത്രക്കാരിയെക്കുറിച്ചും കൂടുതല്‍ അന്വേഷണം ഉണ്ടാകില്ല. ഇവരുടെ ഭാഗത്ത് മനഃപൂര്‍വമായ തെറ്റുണ്ടായിട്ടില്ലെന്നാണ് പ്രാഥമികനിഗമനം.