Follow the FOURTH PILLAR LIVE channel on WhatsApp
ഏക മകന്‍ സ്‌കൂളില്‍
മരിക്കുന്നതിന് മുമ്പ് സഹോദരനെ വിളിച്ചു
കോട്ടയം: കടനാട് കാവുംകണ്ടത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കണക്കൊമ്പില്‍ റോയി ( 60 ) ജാന്‍സി (55) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
റോയിയെ തൂങ്ങി മരിച്ച നിലയിലും ജാന്‍സിയുടെ മൃതദേഹം കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലുമായിരുന്നു. ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
സംഭവമയത്ത് ഒമ്പത് വയസുകാരനായ ഇവരുടെ ഏക മകന്‍ സ്‌കൂളിലായിരുന്നു. വിവാഹം കഴിഞ്ഞ് 28 വര്‍ഷത്തിനുശേഷമാണ് റോയിക്കും ജാന്‍സിക്കും കുഞ്ഞ് പിറന്നത്.
വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം പുറംലോകമറിഞ്ഞത്. ഇരുവര്‍ക്കും സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തൊടുപുഴയിലെ സഹോദരനെ വിളിച്ചുപറഞ്ഞ ശേഷമാണ് റോയി ജീവനൊടുക്കിയതെന്നും പൊലീസ് വ്യക്തമാക്കി.