Follow the FOURTH PILLAR LIVE channel on WhatsApp
സംസ്ഥാന സമ്മേളനം സമാപിച്ചു
കാസറഗോഡ്: ഉന്നതവിദ്യാഭ്യാസ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ അട്ടിമറിക്കുന്ന യു.ജി.സി. കരട് നയരേഖ 2025 പിൻവലിക്കണമെന്ന് അസോസിയേഷൻ ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്‌സ് (എ.കെ.ജി.സി.ടി.) 67ാം സംസ്ഥാനസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഫെഡറൽ സംവിധാനവും സർവകലാശാലകളുടെ സ്വയംഭരണാവകാശവും കവർന്നെടുത്ത് ഉന്നത വിദ്യാഭ്യാസമേഖലയെ കമ്പോളവത്കരിക്കാനുമുള്ള ശ്രമത്തിൽനിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
രാവിലെ നടന്ന ട്രേഡ് യൂണിയൻ സമ്മേളനം എൽ.ഡി.എഫ്. കൺവീനർ ടി.പി.രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിലും ട്രഷറർ അവതരിപ്പിച്ച വരവ്-ചെലവ് കണക്കിലും വിവിധ സർവകലാശാലകളെ പ്രതിനിധീകരിച്ച് ഗ്രൂപ്പ് ചർച്ചയും റിപ്പോർട്ടിങും നടന്നു. ഡോ.ജെ.കുമാർ, വി.ആർ.രാഹുൽ, ഡോ.കെ.ഡി.സിജു, ഡോ പി.വി.ഷിബു, ഡോ.പി.ആർ.പ്രിൻസ്, ഡോ.എം.എസ്.മുരളി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഡോ.എൻ.മനോജ് -ഗവ. കോളേജ് മാനന്തവാടി (പ്രസിഡൻ്റ്), ഡോ.വിനു ഭാസ്കർ -ടി.ഡി. മെഡിക്കൽ കോളേജ് ആലപ്പുഴ, ഡോ.ബേബി ഷീബ -ഗവ. ആർട്‌സ് കോളേജ്, കോഴിക്കോട് (വൈസ് പ്രസിഡൻ്റുമാർ), ഡോ.ടി.മുഹമ്മദ് റഫീഖ് -യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം (ജനറൽ സെക്രട്ടറി), ഡോ.പി.ആർ.പ്രിൻസ് -യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം, ഡോ.എം.എസ്.മുരളി -മഹാരാജാസ് കോളേജ്, എറണാകുളം, പി.വി.രഘുദാസ് -ഗവ. കോളേജ്, കുന്ദമംഗലം, സി.ടി.ശശി -ഗവ. കോളേജ്, എളേരിത്തട്ട് (സെക്രട്ടറിമാർ), ഡോ. കെ.വി.മഞ്ജുളാദേവി -ബ്രണ്ണൻ കോളേജ് തലശേരി (ഖജാൻജി).