Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: അഡൾട്ട് കോമഡി ജോണറിൽ ഒരുങ്ങുന്ന പെരുസ് മാർച്ച് 21ന് പ്രദർശനത്തിനെത്തും. ശ്രീലങ്കൻ ചിത്രം ടെൻടിഗോയുടെ തമിഴ് റീമേക്കാണിത്. വൈഭവ്, സുനിൽ, നിഹാരിക, ബാല ശരവണൻ, വി.ടി.വി. ഗണേഷ്, ചാന്ദ്നി, കരുണാകരൻ എന്നിവർക്കൊപ്പം ഒരു കൂട്ടം ഹാസ്യനടന്മാരാണ് ചിത്രത്തിനായ് അണിനിരന്നിരിക്കുന്നത്.
കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസിൻ്റെ ബാനറിൽ എസ്.കാർത്തികേയൻ, ഹർമൻ ബവേജ, ഹിരണ്യ പെരേര എന്നിവരാണ് നിർമ്മാതാക്കൾ. ശശി നാഗയാണ് സഹനിർമ്മാതാവ്. ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം ഐ.എം.പി. ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
ഛായാഗ്രഹണം: സത്യ തിലകം, സംഗീതം: അരുൺ രാജ്, പശ്ചാത്തല സംഗീതം: കെ.എസ്.സുന്ദരമൂർത്തി, ചിത്രസംയോജനം: സൂര്യ കുമാരഗുരു, കലാസംവിധാനം: സുനിൽ വില്വമംഗലത്ത്, അഡീഷണൽ സ്ക്രീൻ പ്ലേ ആൻഡ് ഡയലോഗ്: ബാലാജി ജയരാമൻ, ഗാനരചന: അരുൺ ഭാരതി, ബാലാജി ജയരാമൻ, അസോസിയേറ്റ് ഡയറക്ടർ: എ.ആർ.വെങ്കട്ട് രാഘവൻ, സൗണ്ട് ഡിസൈൻ: തപസ് നായക്, ഡി.ഐ.: ബീ സ്റ്റുഡിയോ, വി.എഫ്.എക്സ്.: ഹോകസ് പോകസ്, കോസ്റ്റ്യം ഡിസൈനർ: നൗഷാദ് അഹമ്മദ്, മേക്കപ്പ്: വിനോദ്, പബ്ലിസിറ്റി ഡിസൈൻസ്: രഞ്ജിൻ കൃഷ്ണൻ.