Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ. ഒരു യു.എസ്. ഡോളറിന് 87.16 ഇന്ത്യൻ രൂപ നൽകണം. തിങ്കളാഴ്ച മാത്രം 54 പൈസയാണ് ഇടിഞ്ഞത്. വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോൾ 86.61 ആയിരുന്നു ഇന്ത്യൻ രൂപയുടെ നിരക്ക്.
കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ചൈനയ്ക്കുമെതിരേ യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യാപാരയുദ്ധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് രൂപയും ഇടിഞ്ഞത്. കാനഡയ്ക്കും മെക്‌സിക്കോയ്ക്കും മേലെ 25 ശതമാനവും ചൈനയ്ക്കു മേല്‍ 10 ശതമാനവുമാണ് ട്രംപ് ഇറക്കുമതിത്തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റൊരു നിര്‍ണായക ഏഷ്യന്‍ കറന്‍സിയായ ചൈനീസ് യുവാന്‍ 0.5 ശതമാനം ഇടിഞ്ഞ് ഒരു ഡോളറിനെതിരേ 7.35 എന്ന നിലയിലും എത്തി.
ട്രംപിന്റെ നീക്കം യു.എസ്. ഡോളറിന് കരുത്തുപകരുകയും ചെയ്തിട്ടുണ്ട്. ലോകത്തെ മറ്റ് പ്രധാന കറന്‍സികള്‍ക്കെതിരേ ഡോളറിന്റെ നില ഭദ്രമാണ്.
നാണ്യവിപണിയുടെ തുടർച്ചയായി ഇന്ത്യൻ ഓഹരി വിപണിയിലും ഇടിവുണ്ടായി. സെൻസെക്സ് 731.91 പോയിന്റ് ഇടിഞ്ഞു.