29 C
Trivandrum
Friday, November 14, 2025

അടിമാലി ആദിവാസി ഉന്നതിയിലെ കുരുന്നുകള്‍ക്ക് പഠനസഹായവുമായി കൊച്ചി ലുലു മാള്‍

Follow the FOURTH PILLAR LIVE channel on WhatsApp 

ഇടുക്കി: അക്ഷര ലോകത്തേക്ക് കാല്‍വയ്ക്കുന്ന ആദിവാസി ഉന്നതിയിലെ കുരുന്നുകളെ ചേര്‍ത്ത് നിര്‍ത്തി കൊച്ചി ലുലുമാള്‍. അടിമാലി ഗ്രാമപഞ്ചായത്തിലെ 4 ഉന്നതികളില്‍ ഉള്‍പ്പെടുന്ന നഴ്‌സറി കുട്ടികള്‍ക്കായിട്ടാണ് പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ലുലുമാള്‍ സൗജന്യ പഠനോപകരണങ്ങള്‍ എത്തിച്ചത്.

‘ഉന്നതിയിക്ക് ഒരു കൈത്താങ്ങ്’ എന്ന ആശയത്തില്‍ മുന്നോട്ടു വച്ച വദ്ധതി കേരളം വനം വകുപ്പുമായി സഹകരിച്ചാണ് കൊച്ചി ലുലുമാള്‍ നടപ്പിലാക്കിയത്. പഠനോപകരണങ്ങള്‍ അടങ്ങിയ 132 ബാഗുകളും 25 ഡ്രോയിങ്ങ് കിറ്റുകളുമാണ് ഉന്നതിയിലെ കുരുന്നുകള്‍ക്ക് കൈമാറിയത്.

അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൗമ്യ അനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനസ് ഇബ്രാഹിം ബാഗുകളുടെ വിതരണം നിര്‍വഹിച്ചു. അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.എസ് സിനോജ് അധ്യക്ഷനായി. വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായപദ്ധതികള്‍ തുടരുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ എച്ച്.ആര്‍. ഹെഡ് അനൂപ് മജീദ് വ്യക്തമാക്കി.

അടിമാലി ആദിവാസി ഉന്നതിയിലെ കുട്ടികള്‍ക്ക് കൊച്ചി ലുലുമാള്‍ നല്‍കുന്ന പഠനോപകരണങ്ങള്‍ ലുലു ഇന്ത്യ എച്ച്.ആര്‍. ഹെഡ് അനൂപ് മജീദ് കൈമാറുന്നു

ആദിവാസി ഉന്നതിയിലെ കുട്ടികളുടെ ഉന്നമനത്തിനുള്ള കൈത്താങ്ങുകൂടിയാണ് ലുലുവിൻ്റെ പഠനസഹായം. പ്ലാമരക്കുടി, കൊടകല്ല്, കൊച്ച് കുടകല്ല് ഉന്നതികളില്‍പ്പെടുന്ന നഴ്‌സറി സ്‌കൂള്‍ കുട്ടികള്‍ക്കാണ് സൗജന്യ പഠനസഹായ കിറ്റ് ലുലു സമ്മാനിച്ചത്. കഥ പറച്ചിലും കളിയും പാട്ടുമൊക്കെയായി ആഘോഷമാക്കിയാണ് കുരുന്നുകളെ വരവേറ്റതും. ലുലുവിലെ ജീവനക്കാരും വനംവകുപ്പിലെ ജീവനക്കാരും ഇവര്‍ക്കൊപ്പം ചേര്‍ന്നു.

ചടങ്ങില്‍ ലുലു ഇന്ത്യ എച്ച്.ആര്‍. മാനേജർമാരായ ആര്‍.ഐശ്യര്യ, മുഹമ്മദ് ഷിനാസ്, എ.അലക്‌സാണ്ടര്‍, അജ്മല്‍ റോഷന്‍, സീനിയര്‍ എച്ച്.ആര്‍. എക്‌സിക്യൂട്ടിവുമാരായ ശ്രീജിത്ത് അനില്‍കുമാര്‍, കെ.എ ഷഹന തുടങ്ങിയവര്‍ പങ്കെടുത്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks