29 C
Trivandrum
Wednesday, July 16, 2025

ബി.ജെ.പിക്ക് പിന്തുണയുമായി യു.ഡി.എഫ്. എം.പി.

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ്ജ് എം.പി. നിതീക്കും ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കുവാൻ താനും തൻ്റെ പാർട്ടിയും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മുനമ്പം ഭൂസമരത്തിൻ്റെ 100ാമത് ദിനത്തിൽ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ അസംബ്ളി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവ്വീസസിൻ്റെ (ആക്റ്റ്സ്) നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരത്തിൻ്റെ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള വഖഫ് നിയമത്തിലെ നിർദ്ദയമായ വകുപ്പുകളോട് മനസ്സാക്ഷിയുള്ള ആർക്കും യോജിക്കാൻ കഴിയില്ല. കേന്ദ്ര സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഈ ബില്ല് അവതരണത്തിൽ നിന്ന് പിന്നോട്ട് പോവരുതെന്നും ഫ്രാൻസിസ് ജോർജ് അദ്യർത്ഥിച്ചു

ആക്റ്റ്സ് ജനറൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആക്റ്റ്സ് സെക്രട്ടറി കുരുവിള മാത്യൂസ് ഭാരവാഹികളായ ജോർജ് ഷൈൻ, ഫ്രാൻസിസ് അമ്പാട്ട് ഭൂസംരക്ഷണ സമിതി ഭാരവാഹികളായ ബെന്നി ജോസഫ് , സിജി ജിൻസൺ, ജിമ്സി ആൻ്റണി , റോഷൻ ചാക്കപ്പൻ, അഡ്വ.പി.സി.ജോസഫ്, ബെന്നി കാട്ടു നിലത്ത്, നിക്സൺ മുനമ്പം എന്നിവർ പ്രസംഗിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks