29 C
Trivandrum
Wednesday, July 16, 2025

ആത്മകഥാ വിവാദം: ഡി.സി. ബുക്സ് പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവി അറസ്റ്റിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

കോട്ടയം: സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ പേരിൽ വ്യാജ ആത്മകഥ പ്രചരിപ്പിച്ചതിന്‌ ഡി.സി. ബുക്‌സ്‌ പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവി എ.വി.ശ്രീകുമാർ അറസ്റ്റിൽ. കോട്ടയം ഈസ്‌റ്റ്‌ പൊലീസാണ്‌ ശ്രീകുമാറിനെ അറസ്‌റ്റ്‌ ചെയ്‌തത്‌.

ഇദ്ദേഹത്തെ ചോദ്യം ചെയ്‌ത ശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആത്മകഥയിലെ വിവരങ്ങൾ എന്നനിലയിൽ വ്യാജമായ വിവരങ്ങൾ ബോധപൂർവം കൂട്ടിച്ചേർത്ത് അപമാനിക്കുവാൻ ശ്രമിച്ചുവെന്നാണ്‌ കേസ്‌.

പ്രസിദ്ധീകരിക്കാൻ നൽകാത്ത ആത്മകഥയിലെ ഉള്ളടക്കം സംബന്ധിച്ച്‌ ഉപതിരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ തെറ്റായ വാർത്തകൾ വന്നതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജയരാജൻ ഡി.ജി.പിക്ക്‌ പരാതി നൽകിയിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും ഇക്കാര്യത്തിൽ കരാറൊന്നും ഇല്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കി.

Recent Articles

Related Articles

Special

Enable Notifications OK No thanks