Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യവുമായി ജയിലിൽ തന്നെ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ. ജാമ്യത്തിൽ പുറത്തിറങ്ങാനുള്ള ബോണ്ടിൽ ഒപ്പിടില്ലെന്ന് അദ്ദേഹം ജയിൽ അധികൃതരെ അറിയിച്ചു. ബോബിയുടെ നിസ്സഹകരണം ജയിൽ അധികൃതർ ബുധനാഴ്ച കോടതിയെ അറിയിക്കും.
നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമർശ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവ് ചൊവ്വാഴ്ചഉച്ച കഴിഞ്ഞാണ് പുറത്തിറങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകണം. വ്യവസ്ഥകൾ നിർബന്ധമായി പാലിച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും കോടതി പറഞ്ഞിരുന്നു. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ.
പുറത്തിറങ്ങുന്ന ബോബി ചെമ്മണ്ണൂരിനെ കാത്ത് കാക്കനാട് ജയിലിന് പുറത്ത് നിരവധി ആരാധകരാണ് തടിച്ചുകൂടിയിരുന്നത്.