29 C
Trivandrum
Wednesday, July 16, 2025

ചെന്നിത്തലയ്ക്കെതിരെ വി.ഡി.സതീശനും മാത്യു കുഴൽനാടനും

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: മന്നം ജയന്തി ആഘോഷത്തിനും അത് ഉദ്ഘാടനം ചെയ്യുന്ന രമേശ് ചെന്നിത്തലയ്ക്കും വാർത്താപ്രാധാന്യം ലഭിക്കാതിരിക്കാൻ കരുനീക്കം. എൻ.എസ്.എസ്. എന്തു പറയുമെന്നും സംഘടനയുടെ രാഷ്ടീയ ലക്ഷ്യമെന്താണ് എന്നു വെളിപ്പെടുത്തുമെന്നും എല്ലാവരും ഉറ്റുനോക്കുന്നിനാലാണ് സമ്മേളനത്തിന് വാർത്താപ്രാധാന്യം കൈവന്നത്. അതുകൊണ്ടു തന്നെ എല്ലാ മാധ്യമങ്ങളുടെയും ശ്രദ്ധ പെരുന്നയിൽ ആയിരുന്നു. ആ ശ്രദ്ധ മാറ്റാനുള്ള വഴിയാണ് വലിയ ആരോപണം ഉന്നയിക്കുക എന്നത്.

വി.ഡി.സതീശൻ ചെയ്തത് അതാണ്. പക്ഷേ, ആ പടക്കം നനഞ്ഞ പടക്കമായിരുന്നു എന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ടു. അപ്പോഴാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി മാത്യു കുഴൽനാടൻ വന്നത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പുതിയ വെളിപ്പെടുത്തൽ വരുന്നു എന്നു പറയുമ്പോൾ മാധ്യമങ്ങൾ അങ്ങോട്ടു പോകും. അതുകൊണ്ടു തന്നെയാണ് പെരുന്നയിൽ രമേശ് ചെന്നിത്തല പ്രസംഗിക്കുന്ന 11 മണിക്കു തന്നെ കുഴൽനാടൻ വാർത്താസമ്മേളനം വിളിച്ചത്.

Recent Articles

Related Articles

Special

Enable Notifications OK No thanks