തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേകർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാജ്ഭവനിൽ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും.
Follow the FOURTH PILLAR LIVE channel on WhatsApp
ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വന്നിറങ്ങിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. രാജേന്ദ്ര ആർലേകർക്കൊപ്പം ഭാര്യ അനഘയും എത്തിയിട്ടുണ്ട്.
മന്ത്രിമാരായ കെ.രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, സ്പീക്കർ എ.എൻ.ഷംസീർ, മേയർ ആര്യ രാജേന്ദ്രൻ, എം.പിമാരായ എ.എ.റഹിം, ശശി തരൂർ, ആൻ്റണി രാജു എം.എൽ.എ., ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.