29 C
Trivandrum
Thursday, June 19, 2025

പുഷ്പ 2: തിരക്കിൽപ്പെട്ടു മരിച്ച രേവതിയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട 9 വയസ്സുകാരന്‍ ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മ രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ബേഗംപേട്ട് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീതേജിൻ്റെ മസ്തിഷ്കമരണം സംഭവിച്ച വിവരം ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ സി.വി.ആനന്ദാണ് പുറത്തുവിട്ടത്.

രേവതി, ഭർത്താവ് ഭാസ്‌കർ മക്കളായ ശ്രീ തേജ്, സാൻവിക (7) എന്നിവർക്കുമൊപ്പം ഹൈദരാബാദ് ആർ.ടി.സി. റോഡിലെ സന്ധ്യ തിയേറ്ററിൽ പുഷ്പ 2 വിൻ്റെ പ്രീമിയർ ഷോ കാണാനെത്തിയതായിരുന്നു. അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകൻ ശ്രീതേജും ബോധരഹിതരാവുകയായിരുന്നു. തുടർന്ന് ദുർഗാ ബായ് ദേശ്മുഖ് ആശുപത്രിയിലെത്തിച്ചെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാനായില്ല.

ഗുരുതരമായി പരിക്കേറ്റ ശ്രീതേജിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ബേഗംപേട്ടിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ആരോ​ഗ്യസ്ഥിതി ഇടയ്ക്കൊന്ന മെച്ചപ്പെട്ടിരുന്നു.

സംഭവത്തിൽ അല്ലു അർജുനെതിരേ കേസെടുക്കുകയും നടൻ അറസ്റ്റിലാവുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അർജുനെ ജൂബിലി ഹിൽസിലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രീമിയറിൽ പങ്കെടുക്കാൻ അല്ലു അർജുൻ, രശ്മിക മന്ദാന തുടങ്ങിയവർ സന്ധ്യാ തിയേറ്ററിലെത്തുമെന്ന വിവരം അറിയിച്ചില്ലെന്നാണ് പൊലീസ് ഭാഷ്യം.

നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകൾക്കുള്ളിൽ തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. നടനാണെങ്കിലും ഒരു പൗരനെന്നനിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അർജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നൽകിയത്.

ദുരന്തത്തിൽ അല്ലു അർജുന് പങ്കില്ലെന്നും ഭാര്യ മരിച്ചതു സംബന്ധിച്ച പരാതി പിൻവലിക്കുമെന്നും രേവതിയുടെ ഭർത്താവ് ഭാസ്ക‍ർ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹത്തിൻ്റെ മകൻ്റെ മസ്തിഷ്കമരണവും ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks