തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി 20.44 കോടി സമാഹരിച്ച് ഡി.വൈ.എഫ്.ഐ.. പാഴ്വസ്തു ശേഖരണം, ചായക്കട, തട്ടുകട, വിവിധ ചലഞ്ച്, കുട്ടികൾ കൈമാറിയ സമ്പാദ്യക്കുടുക്ക, മത്സ്യവില്പന തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെയാണ് 20,44,63,820 രൂപ സമാഹരിച്ചതെന്ന് സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.
Follow the FOURTH PILLAR LIVE channel on WhatsApp
പണമായി എത്തിയ സഹായം മാത്രമാണിത്. മറ്റ് സഹായ വാഗ്ദാനങ്ങൾ വേറെയും ഉണ്ട്. കെട്ടിട നിർമ്മാണ സാമഗ്രികൾ പലരും സ്‌പോൺസർ ചെയ്തു. വീടുകളിൽ നിന്ന് ആക്രികൾ പെറുക്കിയും നാട്ടിൽ ചായവിറ്റും പായസ ചലഞ്ചുനടത്തിയും പണം ശേഖരിച്ചു. കുട്ടികൾ കുടുക്കയിൽ നിന്ന് പണം നൽകി. ചിലർ കമ്മലും വളയും വരെ ചിലർ ഊരി നൽകി. കന്നുകാലികളെവരെ സംഭാവന നൽകിയവരുണ്ട്. പൂജാരികൾ ദക്ഷിണകൾ പോലും കൈമാറിയെന്നും സനോജ് പറഞ്ഞു.
പണം നൽകിയവരുടെ മനസിന് ഡി.വൈ.എഫ്.ഐയുടെ നന്ദിയും അറിയിച്ചു.