29 C
Trivandrum
Saturday, March 15, 2025

സില്‍വര്‍ലൈന്‍: പ്രാഥമിക ചര്‍ച്ചയില്‍ പ്രതീക്ഷ

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെയും (കെ-റെയിൽ) ദക്ഷിണ റെയിൽവേയുടെയും ഉദ്യോഗസ്ഥർ ചർച്ച നടത്തി. പ്രാഥമിക ചർച്ച പ്രോത്സാഹജനകമാണെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കെ-റെയിൽ എം.ഡി. അജിത് കുമാർ പറഞ്ഞു.

റെയിൽവേയുടെ എറണാകുളത്ത് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലായിരുന്നു യോഗം. റെയിൽവേ നിർമ്മമാണ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയുമായാണ് കെ-റെയിൽ എം.ഡി. ചർച്ച നടത്തിയത്.

ഡി.പി.ആർ. പുതുക്കി സമർപ്പിക്കണമെന്ന് കെ-റെയിൽ അധികൃതരോട് ദക്ഷിണ റെയിൽവേ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങി വെച്ചിട്ടുണ്ട്. അർധ അതിവേഗ റെയിൽപ്പാതയായ സിൽവർലൈൻ സ്റ്റാഡേഡ് ഗേജായാണ് നിർമ്മിക്കാനിരുന്നത്. ചരക്ക് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും വന്ദേഭാരത് ട്രെയിനുകളും ഓടിക്കാൻ കഴിയുന്ന വിധം ബ്രോഡ്ഗേജ് നിർമിക്കണമെന്നാണ് റെയിൽവേയുടെ നിർദേശം. കൃത്യമായ ഇടവേളകളിൽ ഇരുദിശകളിലേക്കും 220 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കണമെന്നുള്ളതാണ് സിൽവർലൈൻ പദ്ധതി.

സിൽവർലൈൻ പദ്ധതിയെ പിന്തുണച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായ പ്രകടനം നടത്തിയതിനു പിന്നാലെയാണ് തുടർനടപടികളുണ്ടായത്. സാങ്കേതിക, പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഹരിച്ചാൽ സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനും തുടർനടപടികൾക്കും കേന്ദ്രം സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks