തൊടുപുഴ: ഡാർക്ക് ക്രൈം ത്രില്ലർ സിനിമയുടെ ഭാഗമാകുകയാണ് അജു വർഗീസും ജാഫർ ഇടുക്കിയും. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭഗവതിപുരം, ഹലോ ദുബായ്ക്കാരൻ, മൂന്നാം നാൾ, വൈറ്റ്മാൻ, കുട്ടന്റെ ഷിനി ഗാമി എന്നി ചിത്രങ്ങൾക്കു ശേഷം മഞ്ചാടി ക്രിയേഷൻസ് നിർമ്മിക്കുന്ന ആറാമതു ചിത്രമാണിത്.
Follow the FOURTH PILLAR LIVE channel on WhatsApp
നവാഗതനായ അജയ് ഷാജിയാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രസംയോജന രംഗത്തും പരസ്യ ചിത്രങ്ങളിലും പ്രവർത്തിച്ച പരിചയസമ്പത്തുമായാണ് അജയ് ഷാജി മുഖ്യധാരാ സിനിമയിലേക്ക് കടന്നു വരുന്നത്. ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ തികച്ചും റിയലിസ്റ്റിക്കായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. കലാഭവൻ ഷാജോൺ, താര, ഡയാനാ ഹമീദ്, ശ്രീജിത്ത് രവി, സുനിൽ സുഗത, അഷറഫ് പിലാക്കൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ -അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ, ഗാനങ്ങൾ -പ്രശാന്ത് വിശ്വനാഥൻ, സംഗീതം -മിനി ബോയ്, ഛായാഗ്രഹണം -പ്രമോദ് കെ.പിള്ള, ചിത്രസംയോജനം -സിയാൻ ശ്രീകാന്ത്, കലാസംവിധാനം -കോയാസ്, വസ്ത്രാലങ്കാരം -ഫെമിന ജബ്ബാർ, ചമയം -നരസിംഹസ്വാമി, ക്രിയേറ്റീവ് ഹെഡ് -സിറാജ് മൂൺ ബീം, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ, പ്രൊജക്ട് ഡിസൈൻ -സുധീർ കുമാർ, അനൂപ് തൊടുപുഴ, പ്രൊഡക്ഷൻ ഹെഡ് -രജീഷ് പത്തംകുളം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് -പി.സി.മുഹമ്മദ്.
ഡിസംബർ 10 മുതൽ തൊടുപുഴയിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ കൊച്ചിയാണ്.