29 C
Trivandrum
Monday, January 13, 2025

ഇന്ത്യയുടെ ജി.ഡി.പി വളർച്ച 5.4 ശതമാനമായി കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്തിൻറെ സാമ്പത്തിക വളർച്ചാനിരക്കിൽ ഇടിവ്. സാമ്പത്തിക വർഷത്തിലെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാംപാദ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി.) വളർച്ചാനിരക്ക് 5.4 ശതമാനമായി താഴ്ന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.1 ആയിരുന്നു രണ്ടാംപാദത്തിലെ വളർച്ചാനിരക്ക്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോഴത്തേത്..

Follow the FOURTH PILLAR LIVE channel on WhatsApp 

വളർച്ച 6.9 ശതമാനം വരെയുണ്ടാവുമെന്നു പ്രതീക്ഷിച്ച സ്ഥാനത്താണ് 2.7 ശതമാനം കുറഞ്ഞ വളർച്ചാനിരക്ക് രേഖപ്പെടുത്തിയത്. ഉൽപാദനം, ഉപഭോഗം, ഖനനം എന്നിവയിലെ വളർച്ചാ നിരക്ക് ഇടിഞ്ഞതാണ് തിരിച്ചടിക്ക് പ്രധാന കാരണമായത്. നടപ്പുവർഷം ഏപ്രിൽ-ജൂൺ പാദത്തിൽ 6.7 ശതമാനമായിരുന്നു ജി.ഡി.പി. വളർച്ച.

ഉൽപ്പാദനമേഖലയിൽ വെറും 2.2 ശതമാനത്തിൻറെ വളർച്ച മാത്രമാണ് രണ്ടാം പാദത്തിലുണ്ടാത്. ഏപ്രിൽ-ജൂൺ പാദത്തിൽ ഇത് 7 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ 14.3 ശതമാനത്തിന്റെ മികച്ച വളർച്ച നേടിയ മേഖലയായിരുന്നു ഇത്. ഖനന മേഖലയിലും ഇടിവുണ്ടായി.

അതേസമയം, കാർഷിക മേഖലയിൽ വളർച്ച രേഖപ്പെടുത്തി. ആദ്യ പാദത്തിൽ 2 ശതമാനം മാത്രമായിരുന്നത് ഇത്തവണ 3.5 ശതമാനമായി ഉയർന്നിട്ടുണ്ട്. നിർമാണ മേഖലയിൽ 7.7 ശതമാനമാണ് വളർച്ച. ആദ്യപാദത്തിൽ ഇത് 10.5 ശതമാനമായിരുന്നു. സേവന മേഖല 7.1 ശതമാനം വളർച്ച രേഖപ്പെടുത്തി.

രണ്ടാം പാദത്തിൽ ചൈന 4.6 ശതമാനം ജി.ഡി.പി. വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ജി.ഡി.പി. വളർച്ചാ നിരക്കിൽ കുറവുണ്ടായിട്ടും ചൈനയെ പിന്തള്ളി ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടരുകയാണ്. അമേരിക്ക 2.8 ശതമാനവും ബ്രിട്ടൻ 0.1 ശതമാനവുമാണ് രണ്ടാം പാദത്തിൽ ജി.ഡി.പി വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത്.

Recent Articles

Related Articles

Special

Enable Notifications OK No thanks