29 C
Trivandrum
Tuesday, March 25, 2025

ഏലം കർഷകർക്ക് ആശ്വാസം: വിള ഇൻഷുറൻസ് പദ്ധതിയിൽ ഭേദഗതി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ചെറുകിട ഏലം കർഷകർക്ക് ആശ്വാസമേകി സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇൻഷുറൻസ് പദ്ധതിയിൽ ഏലം കൃഷി ഇൻഷുറൻസ് ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ പരിധി ഒരേക്കർ ആക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മുമ്പ് നിലനിന്നിരുന്ന സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം കുറഞ്ഞത് ഒരു ഹെക്ടർ എങ്കിലും ഏലകൃഷിക്ക് നാശനഷ്ടം ഉണ്ടായാൽ മാത്രമേ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുമായിരുന്നുള്ളൂ. ഈ നിലയിൽ നിന്നു മാറി ചെറുകിട, നാമമാത്ര കർഷകരെ കൂടി ആനുകൂല്യത്തിന്റെ പരിധിയിൽ എത്തിക്കുന്ന തരത്തിലാണ് കൃഷി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഭേദഗതി വരുത്തിയ ഉത്തരവ് പ്രകാരം 100 സെന്റ് കായ്ഫലം ഉള്ള ഏലം കൃഷി ഒരു വർഷത്തേക്ക് ഇൻഷുർ ചെയ്യുന്നതിന് 600 രൂപയാണ് പ്രീമിയം. മൂന്നുവർഷത്തേക്ക് ഒരുമിച്ച് ഇൻഷുർ ചെയ്യാൻ 1500 രൂപ അടച്ചാൽ മതിയാകും. 100 സെന്റിൽ ഉണ്ടായ പൂർണമായ ഏലം കൃഷി നാശത്തിന് 24,000 രൂപയാണ് നഷ്ടപരിഹാരത്തുകയായി നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞവർഷം ഉണ്ടായ അതി രൂക്ഷമായ വരൾച്ചയിൽ ഇടുക്കിയിലെ ഏലം കൃഷി മേഖലയിൽ വ്യാപകമായി നാശനഷ്ടം നേരിട്ടിരുന്നു. ചെറുകിടക്കാരായ ഒട്ടനവധി ഏലം കർഷകർക്ക് ഈ ഉത്തരവിന്റെ പ്രയോജനം ലഭിക്കും.

സംസ്ഥാനത്തെ പ്രധാനപ്പെട്ട കാർഷിക വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിന് നിലവിലുള്ള വൃവസ്ഥകളിൽ ഭേദഗതി വരുത്തി കൂടുതൽ വിളകൾ ഉൾപ്പെടുത്തുന്നതിനും നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുന്നതിനുമായി സർക്കാർ നിർദ്ദേശം തയ്യാറാക്കി വരികയാണ്. കൂടുതൽ കർഷകരെ വിള ഇൻഷ്ടറൻസ് പദ്ധതിയുടെ കീഴിൽ കൊണ്ടു വരുന്നതിന് ഇത് വഴിയൊരുക്കും.

Recent Articles

Related Articles

Special

Enable Notifications OK No thanks