കൊച്ചി: സമീപകാല മലയാള സിനിമയിലെ വ്യത്യസ്തമായൊരു പ്രണയകഥ -ഹാൽ അതാണ്. ഷെയ്ൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഷെയ്ൻ നിഗവും നായിക വൈദ്യാ സാക്ഷിയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
Follow the FOURTH PILLAR LIVE channel on WhatsApp
ജെ.വി.ജെ. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഹാൽ കാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഉരിത്തിരിക്കുന്ന ശക്തമായ ഒരു പ്രണയകഥയാണ്. സംഗീതവും ദൃശ്യഭംഗിയും കാമ്പുള്ള കഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് പൂർത്തിയായിരിക്കുന്നത്.
ജോണി ആന്റണി സുരേഷ് കൃഷ്ണ,.ജോയ് മാത്യൂ, മധുപാൽ, കെ.യു.മനോജ്, നിഷാന്ത് സാഗർ, നിയാസ് ബക്കർ, ദിനേശ് പണിക്കർ, അബിൻ വിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നിഷാദ് കോയയുടേതാണ് തിരക്കഥ.
വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ, മീർ, അഭി എന്നിവരുടെ ഗാനങ്ങൾക്ക് വി.നന്ദഗോപാൽ സംഗീതം പകർന്നിരിക്കുന്നു. ഛായാഗ്രഹണം രവിചന്ദ്രൻ, ചിത്രസംയോജനം -ആകാശ് ജോസഫ്, വർഗീസ്, കലാസംവിധാനം -പ്രശാന്ത് മാധവ്, നാഥൻ, ചമയം -അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം -ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -മനീഷ് ഭാർഗവൻ, പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ് -അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ -പി.കെ.ജിനു.
കോഴിക്കോട്, മൈസൂർ, ഹൈദരാബാദ്, ജയ്പുർ എന്നിവിടങ്ങളിലായി നടന്ന ചിത്രീകരണം നൂറു ദിവസം നീണ്ടു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജനുവരി മധ്യത്തിൽ പ്രദർശനത്തും.