29 C
Trivandrum
Friday, April 25, 2025

കേരളത്തിന് ഇരട്ട നേട്ടം: രാജ്യത്തെ മികച്ച മറൈൻ സംസ്ഥാനമായി കേരളം, മികച്ച മറൈൻ ജില്ലയായി കൊല്ലം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: 2024ലെ രാജ്യത്തെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച മറൈൻ ജില്ലയ്ക്കുള്ള പുരസ്‌കാരം കൊല്ലം ജില്ല കരസ്ഥമാക്കി. ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോഴാണ് ഈ ഇരട്ടനേട്ടം.

മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകൾ പരിഗണിച്ചാണ് കേരളത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. സമുദ്ര മത്സ്യ ഉത്പാദനത്തിലെ വർധന, മത്സ്യത്തൊഴിലാളികൾക്കായും മത്സ്യമേഖലയിലെ വികസനത്തിനുമായുള്ള തനത് പദ്ധതികൾ, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയവയിലെ മികവാണ് കേരളത്തെ ഒന്നാമത് എത്തിച്ചത്.

വെല്ലുവിളികൾ നിരവധി ഉണ്ടായിട്ടും സർക്കാരും മത്സ്യത്തൊഴിലാളികളും ഒത്തുചേർന്ന് മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി നടത്തിയ പ്രയത്‌നങ്ങൾക്ക് ദേശീയതലത്തിൽ അംഗീകാരം ലഭിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീരപ്രദേശത്തെ സാമൂഹിക പുരോഗതിക്കും മത്സ്യത്തൊഴിലാളികളുടെ വളർച്ചയ്ക്കും ഊന്നൽ നൽകുന്ന സമഗ്രവും സർവ്വതലസ്പർശിയുമായ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാൻ ഈ അംഗീകാരം പ്രചോദനമേകുമെന്നും അദ്ദേഹം വിലയിരുത്തി.

തീരദേശത്തെ സാമൂഹ്യവികസനത്തിന്റെ കാര്യത്തിലും പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിക്കാനും സർക്കാർ നടത്തിയ നടപടികളുടെ പ്രതിഫലനമാണ് ഏറ്റവും മികച്ച മറൈൻ സംസ്ഥാനം, മറൈൻ ജില്ല എന്നീ പുരസ്‌കാരങ്ങളെന്ന് ഫീഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യബന്ധന മേഖലയിലെ വിവിധ ഘടകങ്ങളെ സംയോജിപ്പിച്ച് സമഗ്രമായ ഒരു മാറ്റം സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇതിന് ഏറെ പ്രചോദനമാണ് ഈ പുരസ്‌കാരം. ഈ നേട്ടത്തിനായി കൂട്ടായ പരിശ്രമം നടത്തിയ മുഴുവൻ ഉദ്യോഗസ്ഥരെയും മത്സ്യത്തൊഴിലാളി സംഘടനകളെയും അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks