കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി.ദിവ്യക്കെതിരേ പാര്‍ട്ടി അച്ചടക്കനടപടി. പാട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ദിവ്യയെ നീക്കാനും ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്താനുമാണ് തീരുമാനം.
Follow the FOURTH PILLAR LIVE channel on WhatsApp
സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. ഗുരുതര വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കു നടപടി നടപ്പാവുക.. കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നിലവില്‍ ദിവ്യ അറസ്റ്റിലാണ്. കേസെടുത്ത് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അവര്‍ക്കെതിരേ പാര്‍ട്ടി നടപടി ഉണ്ടായിരിക്കുന്നത്.
ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ ദിവ്യയെ പ്രതിചേര്‍ത്തതിനു പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അവരെ നീക്കിയിരുന്നു.