പാലക്കാട്: നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ പിന്നില്‍ ഒരു ഏണി ഉണ്ടെന്നും അതില്‍ കൂടി ഇറങ്ങാവുന്ന സൗകര്യവും ഉണ്ടെന്നും സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു. എല്ലാം കൃത്യമായി സൗകര്യം ഒരുക്കി ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
ഹോട്ടലില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ടായിരുന്നു. പത്രക്കാരും ഉണ്ട്. അതുകൊണ്ട് തന്നെ ആരും സംശയിക്കില്ല. അജിത്തിന്റെയും വിജയുടേയും രജനീകാന്തിന്റെയും പേരില്‍ വോട്ട് ചെയ്യുന്നവരാണ് ഇവര്‍. ഇതാണ് സൈസ്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറിയുടെ പേര് അവരുടെ വോട്ടര്‍ പട്ടികയിലുണ്ട്. ഇങ്ങനെയുള്ളവര്‍ എന്തും ചെയ്യില്ലേ?
വ്യാജ ഐ.ഡി. കാര്‍ഡ് നിര്‍മ്മിച്ച ഫെനിയാണ് ഷാഫിയുടെ കൂടെ ഉണ്ടായിരുന്നത്. നീല ട്രോളി ബാഗ് ഉള്ളിലേക്ക് കൊണ്ടു പോയി. ഈ രണ്ട് കാര്യങ്ങളും വസ്തുതാപരമാണ്. ട്രോളി ബാഗില്‍ പണമാണോ രാഹുലിനും ഷാഫിയുടേയും ഡ്രസ് എടുത്തിട്ട് വന്നതാണോ അത് ഏത് ടെക്സ്റ്റയില്‍സ് നിന്നാണ് എന്ന് പറഞ്ഞാല്‍ കുറച്ചു കൂടി നന്നാവും. എല്ലാം ഒന്ന് വെളിച്ചത്താവട്ടേ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളല്ല കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നതെന്ന് പറഞ്ഞ സുരേഷ് ബാബു, രാഹുല്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നും ചോദിച്ചു.