29 C
Trivandrum
Saturday, March 15, 2025

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്താന്‍ തീരുമാനം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബി.ജെ.പി. മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ പുതിയ വെളിപ്പെടുത്തിലെ അടിസ്ഥാനത്തിലാണ് തീരുമാനം.

പുതിയ വിവരങ്ങള്‍ കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടും. തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കിയിരുന്നു. ഇവര്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഈ സാഹചര്യത്തില്‍ കോടതിയുടെ അനുമതിയോടു കൂടി മാത്രമേ തുടരന്വേഷണവുമായി മുന്നോട്ടു പോകാനാകൂ. ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും ഡി.ജി.പിയുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായി.

നേരത്തേ കേസ് അന്വേഷിച്ചിരുന്ന അന്വേഷണ സംഘം തന്നെ തിരൂര്‍ സതീശന്റെ മൊഴി വിശദമായി രേഖപ്പെടുത്തും. അന്വേഷണസംഘത്തിനു മുന്നില്‍ പുതിയ മൊഴി സതീശന്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഇക്കാര്യം കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടി വിചാരണക്കോടതിയെ സമീപിക്കും. കേസില്‍ തുടരന്വേഷണം വേണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks