പണം നല്കുന്നതിന് 20 ദിവസം മുമ്പ് ധര്‍മ്മരാജന്‍ എത്തിയിരുന്നുവെന്ന് തിരൂര്‍ സതീഷ്

Follow the FOURTH PILLAR LIVE channel on WhatsApp 

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. പണം നല്‍കുന്നതിന് 20 ദിവസം മുമ്പാണ് ധര്‍മ്മരാജന്‍ ഓഫീസില്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ജില്ലാ അധ്യക്ഷന്‍ കെ.കെ.അനീഷ് കുമാറും ധര്‍മ്മരാജന്‍ എത്തിയപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഉണ്ടായിരുന്നു. മെറ്റീരിയല്‍ കൊണ്ടു വരുന്ന വ്യക്തി എന്ന് പറഞ്ഞാണ് ധര്‍മ്മരാജനെ പരിചയപ്പെടുത്തിയത്. കൂടുതല്‍ കാര്യങ്ങള്‍ തെളിവുകള്‍ സഹിതം പൊലീസിനെ അറിയിക്കുമെന്നും സതീഷ് വ്യക്തമാക്കി.

ധര്‍മ്മരാജന്‍ ഇരുപതു മിനിറ്റോളം ഓഫീസില്‍ ഉണ്ടായിരുന്നു. അതിന് ശേഷം പോവുകയാണ് ചെയ്തത്. കോടിക്കണക്കിന് രൂപ അവിടെ വന്നതിന് കാവല്‍ നിന്നയാളാണ് ഞാന്‍. പണം എത്തിക്കുന്ന സമയത്ത് അവിടെ ഞാനും ജില്ലാ ട്രഷററും ഉണ്ടായിരുന്നു. പണം വരുന്നുണ്ടോ എന്നൊന്നും അറിയില്ലായിരുന്നു. ഓഫീസ് അടയ്ക്കാന്‍ വരട്ടെ കുറച്ച് ഇലക്ഷന്‍ മെറ്റീരിയല്‍ വരാനുണ്ട് എന്ന് ജില്ലാ ട്രഷററാണ് എന്നോട് പറഞ്ഞത്. ആറ് ചാക്കുകളോളം വന്നിട്ടുണ്ട്. പണം എന്നറിഞ്ഞത് പിന്നീടാണ്. ടെംപോ പിക്കപ്പ് പോലെയുള്ള വാഹനത്തിലാണ് കൊണ്ടു വന്നത് -സതീഷ് പറഞ്ഞു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

COMMENT

Recent Articles

Related Articles

Special