Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: തൃശ്ശൂർ പൂരം കലക്കലിൽ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരായ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. എ.ഡി.ജി.പിക്കെതിരേയുള്ള ഒട്ടേറെ പരാമർശങ്ങൾ ഡി.ജി.പിയുടെ റിപ്പോർട്ടിലുണ്ട്.
എ.ഡി.ജി.പിക്ക് വീഴ്ച സംഭവിച്ചെന്ന് ഡി.ജി.പി റിപ്പോർട്ടിൽ പറയുന്നു. തൃശ്ശൂരിലുണ്ടായിരുന്നിട്ടും എ.ഡി.ജി.പി പ്രശ്നപരിഹാരത്തിന് ഇടപെട്ടില്ലെന്നും ഇത് വീഴ്ചയാണെന്നും റിപ്പോർട്ടിലുണ്ട്. സത്യവാങ്മൂലത്തിന്റെ രൂപത്തിലാണ് ഇക്കാര്യങ്ങൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
സംഭവം ആദ്യം അന്വേഷിച്ച എ.ഡി.ജി.പിയുടെ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരുന്നില്ല. പ്രസ്തുത റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന ഹർജിക്കാരനായ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളോട് എതിർ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.