സർക്കാരിൻ്റെ പുതിയ ബ്രാൻഡിക്ക് പേരായി -‘മിന്നൽ മാജിക്’; അര ലിറ്ററിന് 400 രൂപ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പുതിയ മദ്യ ബ്രാൻഡിന് ‘മിന്നൽ മാജിക്’ എന്നു പേരിട്ടു. ഇത് ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ഔട്ട്ലെറ്റുകൾ വഴിയാണ് പുതിയ ബ്രാൻഡി വിതരണത്തിനെത്തിക്കുന്നത്.

പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിയിലാണ് ‘മിന്നൽ മാജിക്’ ഉൽപാദിപ്പിക്കുന്നത്. അര ലിറ്റർ കുപ്പികളിലായാണ് വിപണിയിലെത്തുക. ഒരു കുപ്പിക്ക് 400 രൂപയായിരിക്കും വില. മലബാർ ഡിസ്റ്റിലറിയിൽ പ്രതിദിനം 900 കേസ് മദ്യം ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

തുടക്കത്തിൽ മദ്യത്തിന് മറ്റൊരു പേര് നൽകാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും പിന്നീട് ‘മിന്നൽ മാജിക്’ എന്ന് നിശ്ചയിക്കുകയായിരുന്നു. കുറഞ്ഞ നിരക്കിൽ സർക്കാരിൻ്റെ തന്നെ മദ്യം ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ ബ്രാൻഡി വിപണിയിലെത്തിക്കുന്നത്.

Recent Articles

Related Articles

Special