ഹൈദരാബാദ്: ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കർ ഒ.ടി.ടി. റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം വീടുകളിലേക്കെത്തുന്നത്. ലക്കി ഭാസ്‌കർ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ നവംബർ 28 മുതൽ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ അറിയിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
വിവിധ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം വമ്പൻ വിജയമാണ് നേടിയ ശേഷമാണ് ഒ.ടി.ടിയിലെത്തുന്നത്. കേരളത്തിൽ 20 കോടി ഗ്രോസ് നേടിയ ചിത്രം തമിഴ്‌നാട്ടിലും ബ്ലോക്ക്ബസ്റ്റർ വിജയം നേടിയിരുന്നു. റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിട്ടിട്ടും തമിഴ്‌നാട്ടിൽ മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. തമിഴ്നാട്ടിൽ നിന്നും 15 കോടിക്ക് മുകളിലാണ് ചിത്രം നേടിയ ഗ്രോസെന്നാണ് റിപ്പോർട്ടുകൾ.
ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം 1992ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമിച്ചത്.