ക്രിക്കറ്റ് ബോള്‍ തലയിലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

മലപ്പുറം: സ്‌കൂളില്‍ ക്രിക്കറ്റ് കളിക്കിനിടെ ബോള്‍ തലയില്‍ കൊണ്ട് പരുക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. മലപ്പുറം കോട്ടക്കല്‍ കോട്ടൂര്‍ എ.കെ.എം. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തപസ്യയാണ് മരിച്ചത്.

പത്ത് ദിവസം മുമ്പാണ് അപകടം ഉണ്ടായത്. സ്‌കൂളില്‍ പി.ടി. പീരിയഡില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ച തപസ്യയെ പിന്നീട് സ്വദേശമായ മുംബൈയിലേക്ക് കൊണ്ട് പോയി. മുംബൈയിലായിരുന്നു തുടര്‍ചികിത്സ.

സ്വര്‍ണാഭരണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിക്കായി കോട്ടയ്ക്കലില്‍ താമസിക്കുന്ന പരശു സേട്ടുവിന്റെയും സുപ്രിയയുടെയും മകളാണ്. സ്‌നേഹ, വേദാന്ത് എന്നിവര്‍ സഹോദരങ്ങളാണ്.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special