ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് വളരുകയാണ്. വർഷം ഏകദേശം 0.2 മുതൽ 0.5 വരെ മില്ലിമീറ്ററാണ് വളർച്ചാനിരക്ക്. ഒപ്പം ഹിമാലയവും വളരുന്നുണ്ട്. എവറസ്റ്റിനൊപ്പം സമീപമുള്ള ലോട്ട്‌സെ, മകാളു കൊടുമുടികളും വളരുന്നതായാണ് പഠനം വ്യക്തമാക്കുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
എവറസ്റ്റിന്റെ വളർച്ചയെക്കുറിച്ചുള്ള പഠനം നെയ്ച്ചർ ജിയോസയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബെയ്ജിങ്ങിലെ ചൈന യൂണിവേഴ്‌സിറ്റി ഓഫ് ജിയോസയൻസിലെ ഗവേഷകരാണ് പഠനം നടത്തിയത്.
എവറസ്റ്റിന്റെ വളർച്ചാനിരക്കിന് കാരണം രണ്ട് നദികളുടെ കൂട്ടിമുട്ടലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 89,000 വർഷങ്ങൾക്കുമുൻപ് കോസി നദിയും അരുൺ നദിയും ഒന്നുചേർന്നതിന്റെ ഫലമായി പ്രദേശത്തുനിന്ന് വൻതോതിൽ മണ്ണും പാറകളും ഒലിച്ചുപോയി. ഇതുകാരണം ഭാരം കുറഞ്ഞ എവറസ്റ്റ് 15 മുതൽ 50 മീറ്റർവരെ ഒറ്റയടിക്കങ്ങ് വളരുകയുമായിരുന്നു. അന്നുതുടങ്ങിയ വളർച്ച ഇപ്പോഴും തുടരുകയാണ്.
ഐസോസ്റ്റാറ്റിക് റീബൗണ്ട് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നതെന്നും പഠനം വ്യക്തമാക്കുന്നു.